മത്തിയാസ് ജക്കോബ് ഷ്ലീഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Matthias Jakob Schleiden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മത്തിയാസ് ജക്കോബ് ഷ്ലീഡൻ
ജനനം(1804-04-05)5 ഏപ്രിൽ 1804
ഹാംബർഗ്, വിശുദ്ധ റോമാ സാമ്രാജ്യം
മരണം23 ജൂൺ 1881(1881-06-23) (പ്രായം 77)
ഫ്രാങ്ക്ഫർട്ട് അം മെയ്ൻ, ജെർമൻ സാമ്രാജ്യം
ദേശീയതജെർമൻ
മേഖലകൾബോട്ടണി
സ്ഥാപനങ്ങൾജെന സർവ്വകലാശാല, ഡോർപാറ്റ് സർവ്വകലാശാല
ബിരുദംഹെയ്ഡൽബെർഗ്
അറിയപ്പെടുന്നത്കോശസിദ്ധാന്തം
Author abbreviation (botany)Schleid.

ഒരു ജർമ്മൻ സസ്യശാസ്ത്രജ്ഞനും കോശസിദ്ധാന്തത്തിന്റെ സഹസ്ഥാപകനുമാണ് മത്തിയാസ് ജക്കോബ് ഷ്ലീഡൻ (1804 ഏപ്രിൽ 5 - 1881 ജൂൺ 23). തിയൊഡോർ ഷ്വാൻ റുഡോൾഫ് വിർചൗ എന്നിവർക്കൊപ്പം പങ്കുചേർന്നാണു ഷ്ലീഡൻ ഈ സിദ്ധാന്തം കണ്ടെത്തിയത്. ജർമനിയിലെ ഹാംബർഗിൽ ജനിച്ച ഷ്ലീഡൻ ഹീഡൽബർഗിൽ വിദ്യാഭ്യാസത്തിനു ശേഷം ഹംബെർഗിൽ ചെന്ന് നിയമജ്ഞനായി. പക്ഷെ പിന്നീട്, സസ്യശാസ്ത്രത്തിലുള്ള തന്റെ താത്പര്യം മുഴുവൻസമയ പ്രവർത്തനമായി മാറി. ഷ്ലീഡൻ മൈക്രോസ്കോപ്പിലൂടെ സസ്യഘടന പഠിക്കാനാണു ശ്രമിച്ചത്. ജെന സർവകലാശാലയിലെ സസ്യശാസ്ത്ര പ്രൊഫസ്സറായ അദ്ദേഹം, Contributions to Phytogenesis (1838) എന്ന തന്റെ കൃതിയിൽ, സസ്യങ്ങളുടെ വിവിധ ഭാഗങ്ങൾ കോശങ്ങളാൽ നിർമ്മിതമാണെന്നു പ്രസ്താവിച്ചു. അദ്ദേഹം, 1831ൽ റോബർട്ട് ബ്രൗൺ എന്ന സ്കോട് ലന്റുകാരനായ സസ്യശാസ്ത്രജ്ഞൻ കണ്ടെത്തിയ കോശമർമ്മത്തിന്റെ പ്രാധാന്യവും മനസ്സിലാക്കിയിരുന്നു.[1] അതിന്റെ കോശവിഭജനവുമായുള്ള ബന്ധത്തെപ്പറ്റിയും അദ്ദേഹം അറിഞ്ഞിരുന്നു.

Die Entwickelung der Meduse ("The Development of the Medusæ"), in Schleiden's Das Meer

ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തെ അംഗീകരിച്ച ആദ്യ ജർമ്മൻ ജീവശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ഷ്ലീഡൻ. 1863ൽ അദ്ദേഹം ഡോർപാറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര പ്രൊഫസ്സറായി മാറി. എല്ലാ സസ്യഭാഗങ്ങളും കോശനിർമ്മിതമാണെന്നും ഒരു ഭ്രൂണ സസ്യജീവി ഒരു കോശത്തിൽ നിന്നുമാണു ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. 1881 ജൂൺ 23നു ഫ്രാങ്ക്ഫർട് അമ്മൈനിൽ മരിച്ചു.[2]

അവലംബം[തിരുത്തുക]

  1. http://www.sciencechannel.com/famous-scientists-discoveries/big-100-biology.htm
  2. http://www.britannica.com/EBchecked/topic/52757
  3. "Author Query for 'Schleid.'". International Plant Names Index.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME മത്തിയാസ് ജക്കോബ് ഷ്ലീഡൻ
ALTERNATIVE NAMES
SHORT DESCRIPTION ജർമൻ സസ്യശാസ്ത്രജ്ഞൻ
DATE OF BIRTH 1804-04-05
PLACE OF BIRTH ഹാംബർഗ്, ജർമനി
DATE OF DEATH 1881-06-23
PLACE OF DEATH ഫ്രാങ്ക്ഫർട്ട് ആം മെയ്ൻ, ജർമനി