എം.എം. ബഷീർ
എം.എം. ബഷീർ | |
---|---|
![]() എം.എം ബഷീർ 2017 ഫെബ്രുവരി 5ന് കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ | |
ജനനം | പേട്ട, തിരുവനന്തപുരം,കേരളം | സെപ്റ്റംബർ 18, 1940
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, സാഹിത്യകാരൻ |
ജീവിതപങ്കാളി(കൾ) | ബി.എം. സുഹറ |
കുട്ടികൾ | അജ്മൽ ബഷീർ അനീസ് ബഷീർ |
സാഹിത്യനിരൂപകനും കാലിക്കറ്റ് സർവകലാശാലാ മലയാള പഠനവകുപ്പ് മുൻ മേധാവിയുമായിരുന്നു എം.എം. ബഷീർ. മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
മൈതീൻഖാന്റെയും ഹമീദുമ്മയുടെയും മകൻ. തിരുവനന്തപുരത്ത് ജനനം. എം.എ., പി.എച്ച്.ഡി ബിരുദം. കേന്ദ്ര സാഹിത്യ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും അംഗമായിരുന്നു.
ഭീഷണി[തിരുത്തുക]
2015 ആഗസ്റ്റിൽ രാമായണ മാസാചരണ വേളയിൽ ‘മാതൃഭൂമി’യിൽ ശ്രീരാമനെ അപമാനിക്കുന്ന തരത്തിൽ എഴുതിയെന്ന് ആരോപിച്ച് ഒരുവിഭാഗം ഹിന്ദുത്വ പ്രവർത്തകർ രംഗത്തെത്തി.[1] ‘രാമായണം ജീവിത സാരാമൃതം’ എന്ന കോളത്തിൽ ആഗസ്റ്റ് മൂന്നുമുതൽ ഏഴുവരെയാണ് എം.എം. ബഷീറിൻെറ കോളം പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് മൂന്നിന് രാമൻെറ ക്രോധം എന്ന പേരിൽ ആദ്യരചന വന്നതോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. ഹനുമാൻ സേനാ പ്രവർത്തകർ മാതൃഭൂമി കോഴിക്കോട് ഓഫിസിനു മുന്നിൽ പത്രം കത്തിച്ച് പ്രകടനവും നടത്തി. ഭീഷണി വർധിച്ചതോടെ കോളം പാതിവഴിയിൽ നിർത്തി. [2]
കൃതികൾ[തിരുത്തുക]
- കേരളകവിത 2007 (എഡിറ്റർ)
- കേരളകവിത 2008 (എഡിറ്റർ)
- സ്‌നേഹപൂർവ്വം ജിബ്രാൻ
- എം.ടി. കഥയും പൊരുളും
- കേരള കവിത 2000 (എഡിറ്റർ)
- തിരിച്ചറിവുകൾ
- വിളക്കെവിടെ വെളിച്ചമെവിടെ ?
- ആശാന്റെ പണിപ്പുര
- കവിതയിലെ ചില പ്രശ്നങ്ങൾ
- സമീക്ഷണം
- കുമാരനാശാന്റെ രചനാ ശിൽപ്പം
അവലംബം[തിരുത്തുക]
- ↑ "ഡോ. എം.എം. ബഷീറിനെതിരെ തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി". www.madhyamam.com. ശേഖരിച്ചത് 5 സെപ്റ്റംബർ 2015.
- ↑ "Hindutva voices force Kerala scholar to stop Ramayana column in newspaper". indianexpress.com. ശേഖരിച്ചത് 5 സെപ്റ്റംബർ 2015.