എം.കെ. അഴഗിരി
ദൃശ്യരൂപം
(M.K. Azhagiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ വളം-രാസവസ്തു വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിയാണ് എം.കെ. അഴഗിരി. 1945 ജൂൺ 30-ന് തമിഴ്നാട്ടിലെ മധുരയിൽ ജനിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായ കരുണാനിധിക്ക് രണ്ടാം ഭാര്യയായ ദയാലു അമ്മാളിലുണ്ടായ മൂത്ത മകനാണ്. ദ്രാവിഡ മുന്നേറ്റ കഴകം രാഷ്ട്രീയകക്ഷിയിൽ അംഗമാണ്. പതിനഞ്ചാം ലോകസഭാംഗമായ ഇദ്ദേഹം തമിഴ്നാട്ടിലെ മധുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.