ഇന്ത്യയുടെ നിയമ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Legal history of india എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അയ്യായിരത്തിലേറെക്കാലത്തെ പഴക്കമുള്ള ഇന്ത്യയ്ക്ക് വളരെ സമ്പന്നമായ നിയമ ചരിത്രമാണുള്ളത്. വളർച്ചയെ സൂചിപ്പിക്കാനായി പരമ്പരാഗത നിയമ ചരിത്രകാരന്മാർ ഹിന്ദു, മുസ്ലീം, ബ്രിട്ടീഷ്, സ്വാതന്ത്ര്യാന്തര ഇന്ത്യ എന്നിങ്ങനെ നാലു പ്രധാനഘട്ടങ്ങളായി ഈ ചരിത്രത്തെ തിരിക്കാറുണ്ട്. എന്നാൽ ഓരോ കാലവും തീർത്തും പുതിയതായ സംവിധാനമെന്നതിനുപരി, പഴയതിന്റെ തുടർച്ചയായാണ് നിലനിന്നിരുന്നത്. മതപരമായ നിയമ സങ്കല്പങ്ങളോടൊപ്പം കോമൺ ലോ സമ്പ്രദായത്തിന്റെയും മതേതര നിയമകാഴ്ചപ്പാടുകളുടെയും ഒരു മിശ്രണമായിട്ടാണ് ഇന്ത്യയിലെ നിയമസംവിധാനം ഉരുത്തിരിഞ്ഞുവന്നത്. [1]

പുരാതനകാലം[തിരുത്തുക]

വെങ്കലയുഗlത്തിലും സൈന്ധവ നാഗരികതയുടെ കാലത്തുമൊക്കെ ഇന്ത്യയിൽ നിവസിച്ചിരുന്നവർ നിയമാനുസാരിയായ ജീവിതം നയിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. [2] "ധർമ്മം" എന്ന സംസ്കൃതവാക്കാണ് "ലോ" എന്ന വാക്കിന് സമാനമായി ഗണിക്കുന്നത്. ശരിയായ അഥവാ ഉചിതമായ പെരുമാറ്റം എന്നതാണ് ധർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിയമം, ധാർമ്മികത, കടമ, ഉത്തരവാദിത്തം തുടങ്ങിയ ആദർശപരമായ നിരവധികാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുരാതന ഇന്ത്യയിലെ രചനകളെയെല്ലാം കൂടി "ധർമ്മശാസ്ത്രങ്ങൾ" എന്നാണ് വിളിച്ചിരുന്നത്.ശ്രുതികൾ , സ്മൃതികൾ, പുരാണങ്ങൾ, ധർമ്മസൂത്രങ്ങൾധർമ്മശാസ്ത്രങ്ങൾ തുടങ്ങിയ ഈ വിഭാഗത്തിൽപ്പെടുന്ന അനവധിയായ കൃതികളെ അടിസ്ഥാനപ്പെടുത്തിയാണ് പുരാതനകാലത്ത് ഇന്ത്യയിൽ നിയമപരിപാലനം നടന്നിരുന്നത്. [1]

വേദകാലം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 എംബ്രീ, അയ്ൻസ്ലി ടി. എൻസൈക്ലോപ്പീഡിയ ഓഫ് ഏഷ്യൻ ഹിസ്റ്ററി (PDF). മാക് മില്ലൻ, ലണ്ടൺ. p. 411. {{cite book}}: Text "ലോ:ജുഡീഷ്യൽ ആൻഡ് ലീഗൽ സിസ്റ്റംസ് ഓഫ് ഇന്ത്യ" ignored (help)
  2. "എ ബ്രീഫ് ഹിസ്റ്ററി ആൻഡ് ഒറിജിൻ ഓഫ് ദി ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റം". Archived from the original on 2013-05-15. Retrieved 10 മെയ് 2013. {{cite web}}: Check date values in: |accessdate= (help)