കുറ്റിപ്പുറം പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuttippuram Bridge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറ്റിപ്പുറം പാലം- നിളയോരം പാർക്കിന്റെ ഭാഗത്ത് നിന്ന് ഭാരതപ്പുഴയുടെ പശ്ചാതലത്തിൽ പകർത്തിയത്

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും തവനൂർ-പൊന്നാനി ഭാഗത്തെയും യോജിപ്പിക്കുന്ന ഒരു പാലമാണ് കുറ്റിപ്പുറം പാലം. 1953 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലം കൊഴിക്കോട് - തൃശൂർ - എറണാംകുളം ദേശീയപാത 66 -ലെ ഒരു ഭാഗം ആണ്. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക്‌ യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത്‌ മിനി പമ്പ സ്ഥിതി ചെയ്യുന്നു.

കവിത[തിരുത്തുക]

കുറ്റിപ്പുറം പാലത്തെക്കുറിച്ച് ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രശസ്തമായ ഒരു കവിതയുണ്ട്.

"https://ml.wikipedia.org/w/index.php?title=കുറ്റിപ്പുറം_പാലം&oldid=3531291" എന്ന താളിൽനിന്ന് ശേഖരിച്ചത്