ഉള്ളടക്കത്തിലേക്ക് പോവുക

കുമ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kummi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമ്മി

ഒരു പ്രത്യേക ഈണത്തിലുള്ള പാട്ടുകൾ പാടി പ്രത്യേക രീതിയിൽ തമിഴ്നാട്ടിലും കേരളത്തിലും സ്ത്രീകൾ നടത്താറുള്ള നൃത്തരൂപത്തെ കുമ്മി എന്നു പറയുന്നു. ഇതിന് കുമ്മിയടിക്കുക എന്നും പറയും. കഥകളിയിൽ ഈ രീതിയിലുള്ള നൃത്തം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വതേ നാടൻ നൃത്തരൂപമാണ് കുമ്മി. കുമ്മിക്ക് പാടാറുള്ള പാട്ടുകൾ അടങ്ങുന്ന ഒരു ഗാനസഞ്ചയംതന്നെ കുമ്മിപ്പാട്ടുകൾ എന്ന പേരിൽ ഉണ്ട്.

പഴയ തമിഴകത്ത് രൂപം കൊണ്ട അതിപ്രാചീനമായ ഈ നൃത്തം വാദ്യങ്ങൾ രൂപപ്പെടും മുമ്പേതന്നെ നിലവിലിരുന്നു. വാദ്യങ്ങളില്ലാതെ കൈകൊട്ടി താളമിട്ടുകൊണ്ടാണ് നൃത്തം നടക്കുന്നത്. കുടുംബവിശേഷങ്ങൾക്കും കൊയ്ത്തുത്സവങ്ങൾക്കുമൊക്കെ പണ്ട് കുമ്മിയാട്ടം നടത്തിയിരുന്നു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുമ്മി&oldid=3968107" എന്ന താളിൽനിന്ന് ശേഖരിച്ചത്