കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kidney Federation of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ.
ചുരുക്കപ്പേര്KFI
രൂപീകരണം2009
തരംNPO
ആസ്ഥാനംതൃശൂർ, കേരളം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾകേരളം
അംഗത്വം
സൗജന്യം
പ്രധാന വ്യക്തികൾ
ഡേവിസ് ചിറമേൽ

വൃക്കാരോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സാമൂഹികസേവന പ്രസ്ഥാനമാണ്കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ (Kidney Federation of India - KFI). കേരളത്തിലെ തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ചാരിറ്റബിൾ ഫൗണ്ടേഷന്റെ സ്ഥാപകൻ ഡേവിസ് ചിറമേൽ എന്ന പുരോഹിതനാണ്[1][2].

ആരംഭം[തിരുത്തുക]

2009 ഒക്ടോബർ 30 ന് തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ, ഗായകൻ കെ. ജെ. യേശുദാസ് ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ടാണ് ഡേവിസ് ചിറമേൽ ഈ പ്രസ്ഥാനത്തിലേക്ക് വന്നത്. വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് KFI യുടെ രൂപീകരണ ശേഷം ഇതുവഴിയുള്ള ആദ്യത്തെ വൃക്കദാതാവ്. KFI യുടെ നേതൃത്വത്തിൽ ഒരു ഡയാലിസിസ് കേന്ദ്രം കൂടി തൃശൂരിൽ പ്രവർത്തിക്കുന്നുണ്ട്. വളരെക്കുറഞ്ഞ ചിലവിൽ ഇവിടെ ഡയാലിസിസ് സേവനം നൽകി വരുന്നു.[3][4][5][6].

അവലംബം[തിരുത്തുക]

  1. "Kidney donation gains momentum". The Hindu. Retrieved 2013-05-29.
  2. "Priest launches kidney federation". Christianpersecution. Archived from the original on 2013-07-02. Retrieved 2013-05-29.
  3. "Priest shows the way in organ donation". Thrissur. Retrieved 2013-05-29.
  4. "Father Davis Chiramel – a Priest beyond Preach". Scrollindia.com. Archived from the original on 2013-01-13. Retrieved 2013-05-29.
  5. "Foundation to promote kidney donation opened". The Hindu. Archived from the original on 2011-04-06. Retrieved 2013-05-29.
  6. "Indian priest's kidney donation to Hindu man leads to new federation". catholicnews.com. Archived from the original on 2009-11-04. Retrieved 2013-05-29. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)