Jump to content

കനകലത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanakalatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കനകലത
ജനനം24/08/1960
ഓച്ചിറ, കൊല്ലം ജില്ല
മരണംമേയ് 6, 2024(2024-05-06) (പ്രായം 63)
തൊഴിൽ
  • തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി
സജീവ കാലം1982-2023
ജീവിതപങ്കാളി(കൾ)
  • കാര്യവട്ടം ശശികുമാർ
വിവാഹ മോചിത (1989-2005)

1990 കാലഘട്ടങ്ങളിലെ മലയാള സിനിമയിൽ സജീവമായ മലയാള ചലച്ചിത്ര അഭിനേത്രിയായിരുന്നു കനകലത.(ജനനം : 24 ഓഗസ്റ്റ് 1960 മരണം : 6 മേയ് 2024) മലയാളത്തിൽ ഇതുവരെ 360 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവിൽ സിനിമയിലെത്തി.

1980-ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982-ൽ റിലീസായ ചില്ല് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.

1989-ൽ നടനും സംവിധായകനുമായ കാര്യവട്ടം ശശികുമാറിനെ വിവാഹം ചെയ്തെങ്കിലും 2005-ൽ വിവാഹമോചിതയായി ഈ ബന്ധത്തിൽ കനകലതക്ക് മക്കളില്ല.

ഒരു മലയാളചലച്ചിത്രനടിയാണ് കനകലത. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷത്തോളം നാടക -ടെലിസീരിയൽ - ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു.[2] മലയാളത്തിൽ ഇതുവരെ ഏകദേശം 360 സിനിമകളിലും തമിഴിൽ 30 സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2023 ഏപ്രിൽ 8ന് റിലീസായ പൂക്കാലം എന്ന സിനിമയാണ് കനകലതയുടെ മലയാളത്തിലെ അവസാന സിനിമ.

ചില്ല്, കരിയിലക്കാറ്റ് പോലെ, രാജാവിൻ്റെ മകൻ, ജാഗ്രത, കിരീടം, വർണ്ണപകിട്ട്, എൻ്റെ സൂര്യപുത്രിയ്ക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം എന്നിവയാണ് കനകലതയുടെ പ്രധാന സിനിമകൾ.[3]

2022-ൽ മറവിരോഗമായ അൽഷിമേഴ്സ് ബാധിച്ച കനകലത 2024 മെയ് 6ന് വൈകുന്നേരം അന്തരിച്ചു.[4][5]

അവലംബം

[തിരുത്തുക]
  1. നടി കനകലത അന്തരിച്ചു മാതൃഭൂമി വാർത്ത
  2. അനുഭവങ്ങൾപാളിച്ചകൾ... -- മംഗളം ദിനപത്രം
  3. കനകലത അന്തരിച്ചു
  4. അരങ്ങിൽ നിന്നുയർന്ന താരം[പ്രവർത്തിക്കാത്ത കണ്ണി]
  5. വേഷങ്ങളിലൂടെ ശ്രദ്ധേയ[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=കനകലത&oldid=4087897" എന്ന താളിൽനിന്ന് ശേഖരിച്ചത്