കലാനിലയം ഭാസ്‌കരൻ നായർ
ദൃശ്യരൂപം
(Kalalnilayam Bhaskaran Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ച കലാകാരനാണ് കലാനിലയം ഭാസ്‌കരൻ നായർ. നാടകംവിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം.
ജീവിതരേഖ
[തിരുത്തുക]അമച്വർ നാടക വേദിയിലൂടെ അരങ്ങിലെത്തി പിന്നീട് കലാനിലയം, യവനിക തിയറ്റേഴ്സ് ചിരന്തന തിയറ്റേഴ്സ് , സ്റ്റേജ് ഇന്ത്യ,, കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസ് തുടങ്ങിപ്രശസ്ത പ്രൊഫെഷണൽ നാടക സമിതികളുടെ നിരവധ് നാടകങ്ങളിലഭിനയിച്ചു. ജഗതി എൻ കെ ആചാരി രചിച്ച് കൃഷ്ണൻ നായർ സംവിധാനം ചെയ്ത കലാനിലയത്തിന്റെ 'രക്ത രക്ഷസ് ' എന്ന നാടകത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.
ശ്രദ്ധേയമായ കഥാപാത്രങ്ങൾ
[തിരുത്തുക]- രക്തരക്ഷസിലെ ശാസ്ത്രജ്ഞൻ
- നാരദൻ കേരളത്തിൽ എന്ന നാടകത്തിലെ സബ് ഇൻസ്പെക്ടർ
- വിക്രമൻ നായരുടെ നാടകത്തിലെ ഭാസ്കരൻ, റൌഡി കേളു എന്നീ ഇരട്ട വേഷങ്ങൾ
- ശിവജി എന്ന നാടകത്തിലെ ഔറംഗസീബ്
പുരസ്കാരങ്ങൾ
[തിരുത്തുക]- 2021ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2021)[1]