Jump to content

കെ. കല്യാണിക്കുട്ടിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. Kalyanikutty amma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. കല്യാണിക്കുട്ടിയമ്മ (മിസിസ്. കുട്ടൻ നായർ)
മിസിസ്. കുട്ടൻ നായർ
ജനനം1905
മരണം1997 നവംബർ 20
തൊഴിൽസാമൂഹ്യപ്രവർത്തക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, അദ്ധ്യാപിക
അറിയപ്പെടുന്നത്ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
ജീവിതപങ്കാളി(കൾ)സി. കുട്ടൻ നായർ
കുട്ടികൾകോച്ചാട്ടിൽ ഗോപിനാഥ്

പ്രമുഖയായ സാമൂഹ്യപ്രവർത്തകയായിരുന്നു കെ. കല്യാണിക്കുട്ടിയമ്മ (ജനനം:1905). അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു.[1] ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

തൃശൂരിലെ പ്രശസ്ത ഡോക്ടറായ മൂത്തോടത്തു കൃഷ്ണമേനോന്റെയും കോച്ചാട്ടിൽ കൊച്ചു കുട്ടിയമ്മയുടെയും മകളാണ്. ബി.എസ്.സി, ബി.എഡ് ബിരുദങ്ങൾ നേടി അധ്യാപികയായി.[2] ചെന്നൈയിലെ ക്യൂൻ മേരീസ് കോളേജിൽ നിന്നും സയൻസ് ബിരുദമെടുത്തു. ആനി ബസന്റ്, വി.കെ. കൃഷ്ണ മേനോൻ, ജിദ്ദു കൃഷ്ണമൂർത്തി എന്നിവരുമായി ആത്മബന്ധം സ്ഥാപിച്ചു. ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത അവർ തൃശൂരിലെ താൻ പഠിച്ച വി ജി സ്‌കൂളിൽ തന്നെ അദ്ധ്യാപികയായി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അക്കാലത്തെ ആനുകാലികങ്ങളിൽ ധാരാളമായി അവർ എഴുതിയിരുന്നു. വെള്ളായ്ക്കൽ നാരായണ മേനോൻ പത്രാധിപരായിരുന്ന 'ലക്ഷ്മി ഭായ്' മാസികയിൽ സന്താന നിയന്ത്രണം, സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങളെഴുതി. 'സ്ത്രീ പുരുഷ സമത്വത്തിനുള്ള ചില പ്രതിബന്ധങ്ങൾ' എന്ന തലക്കെട്ടിൽ അവർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം (പ്രത്യേക ലക്കം 1938) അക്കാലത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. കല്യാണിക്കുട്ടി അമ്മ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചു. സ്‌കൂൾ ടീച്ചറായിത്തുടങ്ങി ഡി ഇ ഒ ആയി വിരമിച്ചു. അക്കാലത്തെ ആനുകാലികങ്ങളിൽ ധാരാളമായി എഴുതിയിരുന്നു സ്ത്രീ വിദ്യാഭ്യാസത്തിൽ അതീവ തൽപരയായിരുന്ന അവർ അഖിലേന്ത്യാ വിമൻസ് കോൺഫെറൻസിൽ സജീമായി പ്രവർത്തിച്ചു. ഗർഭനിരോധനമാർഗങ്ങൾക്കായും വാദിച്ചു. 1930 ൽ അവർ എഴുതിയ, 'ഞാൻ കണ്ട യൂറോപ്പ്' എന്ന യാത്രാവിവരണ ഗ്രന്ഥം വ്യാപകമായി വായിക്കപ്പെട്ടു.[3]1951 ൽ അന്നത്തെ ടെക്സ്റ്റ് ബുക്ക് കമ്മറ്റി ഒമ്പതാം ക്ലാസിൽ മലയാള പുസ്തകത്തിൽ 'ഞാൻ കണ്ട യൂറോപ്പി'ലെ ഒരു അദ്ധ്യായം ഉൾപ്പെടുത്തി.[4]

സന്താന നിയന്ത്രണം

[തിരുത്തുക]

1934 ൽ ഡിസംബറിൽ കറാച്ചിയിലെ അഖിലേന്ത്യാ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത കല്യാണിക്കുട്ടിയമ്മ സന്താന നിയന്ത്രണത്തിനായി ശക്തമായി യോഗത്തിൽ വാദിച്ചു. വർധിച്ചുവരുന്ന ജനസംഖ്യയും ദാരിദ്ര്യവും കണക്കിലെടുത്ത് ഇത് നടപ്പിലാക്കണമെന്നായിരുന്നു അവരുടെ വാദം. ഡൽഹിയിൽ ഈ വിഷയങ്ങളിൽ അഭിപ്രായം തേടാനായി മഹാത്മാ ഗാന്ധിയുമായി അവർ കൂടിക്കാഴ്ച നടത്തി. അഭിമുഖത്തിൽ അവരുടെ ചോദ്യത്തിന് ഗാന്ധിജിയുടെ മറുപടി ഇതായിരുന്നു. "ഞാൻ സന്താന നിയന്ത്രണത്തിനെതിരാണ്. ആത്മനിയന്ത്രണത്തിലാണ് ഞാൻ വിശ്വസിക്കുന്നത്."

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1994)

അവലംബം

[തിരുത്തുക]
  1. ജെ. ദേവിക (ജനുവരി 2010). 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. ഡയറക്ടർ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011,. p. 178. ISBN 81-86353-03-S. {{cite book}}: Check |isbn= value: invalid character (help)CS1 maint: extra punctuation (link) CS1 maint: year (link)
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 61. ISBN 81-7690-042-7.
  3. https://keralaliterature.com/malayalam-writers-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d/%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%95%e0%b5%86-2-kalyani/
  4. https://www.thefourthnews.in/people/kochattil-kalyanikkutty-amma-one-of-the-prominent-women-writer-from-kerala-article-by-p-ramkumar

പുറംക ണ്ണികൾ

[തിരുത്തുക]