കെ. കല്യാണിക്കുട്ടിയമ്മ
ദൃശ്യരൂപം
കെ. കല്യാണിക്കുട്ടിയമ്മ | |
---|---|
ജനനം | 1905 |
മരണം | 1997 നവംബർ 20 |
തൊഴിൽ | സാമൂഹ്യപ്രവർത്തക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, അദ്ധ്യാപിക |
അറിയപ്പെടുന്നത് | ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം |
പ്രമുഖയായ സാമൂഹ്യപ്രവർത്തകയായിരുന്നു കെ. കല്യാണിക്കുട്ടിയമ്മ (ജനനം:1905). അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു.[1] ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]തൃശൂർ മൂത്തോടത്തു കൃഷ്ണമേനോന്റെയും കോച്ചാട്ടിൽ കൊച്ചു കുട്ടിയമ്മയുടെയും മകളാണ്. ബി.എസ്.സി, ബി.എഡ് ബിരുദങ്ങൾ നേടി അധ്യാപികയായി.[2] പഥികയും വഴിയോരത്തെ മണിദീപങ്ങളും എന്ന ആത്മകഥയ്ക്ക് 1994 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കൃതികൾ
[തിരുത്തുക]- പഥികയും വഴിയോരത്തെ മണിദീപങ്ങളും(ആത്മകഥ)
- ഞാൻ കണ്ട യൂറോപ്പ്
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1994)
അവലംബം
[തിരുത്തുക]- ↑ ജെ. ദേവിക (ജനുവരി 2010). 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. ഡയറക്ടർ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011,. p. 178. ISBN 81-86353-03-S.
{{cite book}}
: Check|isbn=
value: invalid character (help)CS1 maint: extra punctuation (link) - ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 61. ISBN 81-7690-042-7.