കെ.ടി. രവിവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.T. Ravivarma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ടി. രവിവർമ്മ
ജനനം1937
തൃപ്പൂണിത്തുറ
മരണം1/03/2022
mumbai
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ, വിവർത്തകൻ, ചരിത്രകാരൻ
അറിയപ്പെടുന്നത്ശാസ്ത്ര വിജ്ഞാനീയം, ചരിത്ര വിജ്ഞാനീയം
ജീവിതപങ്കാളി(കൾ)ഉഷ
കുട്ടികൾഉദയൻ

ഒരു മലയാള സാഹിത്യകാരനാണ് കുഞ്ഞുണ്ണിവർമ്മ എന്ന കെ.ടി. രവിവർമ്മ(മരണം: 01 മാർച്ച് 2022). വിവർത്തനത്തിനും വൈജ്ഞാ നിക സാഹിത്യത്തിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1937 ൽ തൃപ്പൂണിത്തുറയിൽ രാജകുടുംബത്തിൽ ജനിച്ചു. മദ്രാസ്, ബോംബെ സർവകലാശാലകളിൽ വിദ്യാഭ്യാസത്തിനു ശേഷം മുംബയ് എസ്.ഐ.ഇ.എസ് കോളേജിൽ അദ്ധ്യാപകനായ വർമ്മ ജന്തുശാസ്ത്ര വിഭാഗം മേധാവിയായായി വിരമിച്ചു.

രൺജിത് ദേശായി മറാഠിയിൽ രചിച്ച 'രാജാരവിവർമ്മ' വി​വർത്തനം ചെയ്തു. ഇതിന് കേരളസാഹിത്യ അക്കാഡമി അവാർഡു ലഭിച്ചു. സന്ത് ജ്ഞാനേശ്വറി​ന്റെ 'ജ്ഞാനേശ്വരി' തർജ്ജമ ചെയ്തി​ട്ടുണ്ട്. ഡോ. അംബേദ്കറുടെ സമ്പൂർണകൃതി​കളുടെ വി​വർത്തനം കേരള ഭാഷാ ഇൻസ്റ്റി​റ്റ്യൂട്ടാണ് പ്രസി​ദ്ധീകരി​ച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

1999ൽ മരുമക്കത്തായം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു.രൺജിത് ദേശായി മറാഠിയിൽ രചിച്ച 'രാജാരവിവർമ്മ' വി​വർത്തനം ചെയ്തു. ഇതിന് കേരളസാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള അവാർഡു ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും[1][2]
  • ഋഗ്വേദം മുതൽ ഓണപ്പാട്ടുകൾ വരെ
  • തൃപ്പുണിത്തുറ വിജ്ഞാനം[3]
  • രാജാരവിവർമ്മ (വിവർത്തനം)
  • പണ്ടത്തെ മലയാളക്കര (പ്രാചീന കേരള ചരിത്രം)
  • പരിണാമം എന്നാൽ
  • പരിണാമം എങ്ങനെ
  • സൃഷ്ടിവാദം
  • മരുമക്കത്തായം
  • 'കേരള അദ്ധ്യാത്മികചരിത്രം' (അച്ചടിയിൽ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1999ൽ രാജാ രവിവർമ്മ എന്ന കൃതിയ്ക്ക്)[4]

അവലംബം[തിരുത്തുക]

  1. http://www.pusthakakada.com/2264_[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-22. Retrieved 2017-04-07.
  3. http://malayalambookstore.com/book/thripunithura-vijnjanam/8368/
  4. http://www.keralasahityaakademi.org/ml_aw9.htm
"https://ml.wikipedia.org/w/index.php?title=കെ.ടി._രവിവർമ്മ&oldid=3720259" എന്ന താളിൽനിന്ന് ശേഖരിച്ചത്