ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം. ഫിലിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.M. Philip എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നിന്നുള്ള വ്യവസായിയാണ് കെ.എം. ഫിലിപ്പ്. വ്യവസായരംഗത്തു നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്‌ട്രം 2001ൽ അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. [1]

ജീവിത രേഖ

[തിരുത്തുക]

മലയാള മനോരമ പത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിള – സാറാ ദമ്പതികളുടെ ആറാമത്തെ പുത്രനായി 1912 മേയ് രണ്ടിനു കോട്ടയത്താണ് കെ.എം. ഫിലിപ്പിന്റെ ജനനം. 2017 ജനുവരി 11ന് തന്റെ 104-മത്തെ വയസിൽ അന്തരിച്ചു. കോട്ടയം എംഡി സെമിനാരി സ്‌കൂളിലും സിഎംഎസ് കോളജിലും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ലയോള കോളജിൽ മദ്രാസ് ലയോള കോളജിൽ നിന്ന് 1934 ൽ ധനതത്വശാസ്‌ത്രത്തിൽ ബിഎ (ഓണേഴ്‌സ്) പാസായി

സ്ഥാനങ്ങൾ

[തിരുത്തുക]
  • ആഗോള വൈഎംസിഎ പ്രസ്‌ഥാനത്തിന്റെ ഏഷ്യയിൽനിന്നുള്ള ആദ്യ സാരഥി - 1974
  • മുംബൈ വൈഎംസിഎയുടെ പ്രസിഡന്റ്
  • മലയാള മനോരമയുടെ ഡയറക്‌ടർ
  • ഇന്ത്യൻ വൈഎംസിഎ ദേശീയ കൗൺസിൽ പ്രസിഡന്റ്
  • ജനീവ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ കീഴിലുള്ള ഇഡിസിഎസ് (ലോക വികസന ബാങ്ക്) ഡയറക്റ്റർ
  • റബർ ഇൻഡസ്‌ട്രീസ് അസോസിയേഷന്റെ സ്‌ഥാപകാംഗവും ദീർഘകാലം പ്രസിഡന്റുമായിരുന്നു.
  • ‘റബർ ഇന്ത്യ’ മാസികയുടെ സ്‌ഥാപക എഡിറ്റർ

കുടുംബം

[തിരുത്തുക]

ഭാര്യ - ചിന്നമ്മ. മക്കൾ - മാമ്മൻ ഫിലിപ്പ്, ഡോ. പീറ്റർ ഫിലിപ്പ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-11. Retrieved 2017-01-11.
"https://ml.wikipedia.org/w/index.php?title=കെ.എം._ഫിലിപ്പ്&oldid=3628993" എന്ന താളിൽനിന്ന് ശേഖരിച്ചത്