കെ.കെ. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.K. Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ.കെ. നായർ

പത്തനംതിട്ട ജില്ലാ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച മുൻ നിയമസഭാ സാമാജികനായിരുന്നു കെ.കെ നായർഎന്ന കെ.കരുണാകരൻ നായർ(2 ഫെബ്രുവരി 1931 - 7 ഫെബ്രുവരി 2013).

ജീവിതരേഖ[തിരുത്തുക]

കൃഷ്ണപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി പത്തനംതിട്ടയിൽ ജനിച്ചു. ബിരുദാനന്തര ബിരുദധാരിയാണ്. 34 വർഷം നിയമസഭയിൽ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു.[1] പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. സി.പി.എം സ്ഥാനാർത്ഥിയായാണ് ആദ്യകാലങ്ങളിൽ മത്സരിച്ചത്. 1982 ൽ പത്തനംതിട്ട ജില്ല രൂപവത്കരിച്ചതിനുശേഷം യു.ഡി.എഫ് പ്രതിനിധിയായാണ് തുടർച്ചയായി നിയമസഭയിലെത്തിയത്. 2006 ൽ ഡി.സി.സി പ്രസിഡന്റ് കെ ശിവദാസൻ നായരെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിനെ തുടർന്ന് കെ.കെ നായർ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.[2]

നിയമസഭയിൽ[തിരുത്തുക]

പത്തനംത്തിട്ടയിൽ നിന്നു മാത്രമാണ് ഇദ്ദേഹം മത്സരിച്ചത്.[3]

 • മൂന്നാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ)
 • നാലാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ)
 • ആറാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ)
 • ഏഴാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - യു.ഡി.എഫ്)
 • എട്ടാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - യു.ഡി.എഫ്)
 • ഒൻപതാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - കോൺഗ്രസ്)
 • പത്താം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - കോൺഗ്രസ്)
 • പതിനൊന്നാം കേരള നിയമ സഭയിൽ (സ്വതന്ത്രൻ - കോൺഗ്രസ്)

കൃതികൾ[തിരുത്തുക]

 • നിയമസഭയും നിയോജകമണ്ഡലവും,
 • ഭരണയന്ത്രവും കാർഷിക സംരക്ഷണവും

അവലംബം[തിരുത്തുക]

 1. http://www.niyamasabha.org/codes/members/m48.htm
 2. "പത്തനംതിട്ട മുൻ എം.എൽ.എ കെ.കെ നായർ അന്തരിച്ചു". മാതൃഭൂമി. 7 ഫെബ്രുവരി 2013. ശേഖരിച്ചത് 7 ഫെബ്രുവരി 2013.
 3. http://www.niyamasabha.org/codes/members/m452.htm
"https://ml.wikipedia.org/w/index.php?title=കെ.കെ._നായർ&oldid=3334043" എന്ന താളിൽനിന്ന് ശേഖരിച്ചത്