Jump to content

ജൂലിഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Julie Gough എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂലിഗോ
ജനനം
തൊഴിൽകലാകാരി

ചിത്രകാരിയും ക്യൂറേറ്ററും എഴുത്തുകാരിയുമാണ് ജൂലിഗോ. ടാസ്മേനിയൻ ആദിമ ജനതയുടെ പൈതൃകമാണ് ഇവർ തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നത്. ജൂലിഗോവിന്റെ പ്രതിഷ്ടാപനങ്ങളം വീഡിയോകളം അധിനിവേശത്തിന്റെ കാലഘട്ടം എങ്ങനെയാണ് അടിച്ചമർത്തപ്പെട്ടവരുടെ സ്ഥലങ്ങളെയും അനുഭവങ്ങളേയും ഓർമ്മകളേയും വേട്ടയാടുന്നതെന്ന് വരച്ചു കാട്ടുന്നു.

ജീവിതരേഖ

[തിരുത്തുക]

ഓസ്ട്രേലിയയിലെ മെൽബോണിൽ ജനിച്ച ഗോ, ഹൊബാട്ടിൽ താമസിച്ചു കലാപ്രവർത്തനം നടത്തുന്നു. ലണ്ടൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്ദര ബിരുദവും ടാസ്മേനിയൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. ടാസ്മേനിയൻ മ്യൂസിയം ആൻഡ് ആർട്ട് ഗ്യാലറിയിലെ ക്യൂറേറ്ററാണ്. തുടക്കത്തിൽ ഒരു ചരിത്രകഥയോ ടാസ്മേനിയയിലെ തനത് വംശപാരമ്പര്യവുമായി ബന്ധപ്പെട്ട് നേരിട്ടറിവുള്ള ഏതെങ്കിലും സംഭവമോ തിരഞ്ഞെടുത്ത് വ്യവസ്ഥകളോട് കലഹിക്കുകയും അക്രമാസക്തമാവുകയും ചെയ്യുന്ന ടാസ്മേനിയൻ ജനതയുടെ പൈതൃകത്തെ ഇവർ അവതരിപ്പിക്കുന്നു. [1]

പ്രദർശനങ്ങൾ

[തിരുത്തുക]

സിഡ്നി ബിനാലെ, ലിവർപൂൾ ബിനാലെ, (2011), കൊച്ചി മുസിരിസ് ബിനാലെ (2018)

കൊച്ചി മുസിരിസ് ബിനാലെ 2018

[തിരുത്തുക]

ഡിസ്റ്റൻസ് ഈസ് എ സ്റ്റേയ്റ്റ് ഓഫ് മൈൻഡ് എന്ന പേരിൽ തുടർന്നുകൊണ്ടിരിക്കുന്ന പരമ്പരയുടെ ഭാഗമാണ്, കൊച്ചി മുസിരിസ് ബിനലെ 2018 ൽ അവതരിപ്പിച്ചത്. കേരളത്തിലെ വെള്ളപ്പൊക്കത്തിനോടുള്ള പ്രതികരണമായിട്ടാണ് ഈ പരമ്പര ഉരുത്തിരിഞ്ഞുവന്നത്. വെള്ളപ്പൊക്കത്തിന്റെ ജൈവാവശിഷ്ടങ്ങൾകൊണ്ട് നിർമ്മിച്ച ഈ പ്രതിഷ്ഠാപനം വെള്ളപ്പൊക്കത്തിൽ മുങ്ങിയ 70 കിലോഗ്രാം പുസ്തകങ്ങളും ഫർണ്ണീച്ചറും കക്കാത്തോട്, പാറക്കല്ലുകൾ, മരശിഖരങ്ങൾ തുടങ്ങിയവ ഉൾപ്പെട്ടതാണ്. നാശം വിതച്ച ദുരന്തദൃശ്യങ്ങൾ അവ തരിപ്പിച്ചുകൊണ്ട് ഡിസ്റ്റൻസ് ഇസ് എ സ്റ്റേയ്റ്റ് ഓഫ് മൈൻഡ് നഷ്ടങ്ങളുടേയും നവീകരണത്തിന്റെയും മധ്യേയുള്ള സമ്മർദ്ദം കാഴ്ചക്കാരന് അനുഭവവേദ്യമാക്കുന്നു. ചിത്രകാരിയുടെ പ്രദർശത്തിനുള്ള മറ്റ് സൃഷ്ടികൾ പാർശ്വവത്കരണവും കോളനിവൽക്കരണവും വിമർശനവിധേയമാക്കുന്നു.[2][3]

അവലംബം

[തിരുത്തുക]
  1. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-15.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-15.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജൂലിഗോ&oldid=3786624" എന്ന താളിൽനിന്ന് ശേഖരിച്ചത്