ടാസ്മേനിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വംശനാശം സംഭവിച്ച ഒരു ആസ്റ്റ്രേലിയൻ ജനവിഭാഗം. ആസ്റ്റ്രേലിയയിലെ ഒരു സംസ്ഥാനമായ ടാസ്മേനിയ എന്ന ദ്വീപിലെ ആദിമ നിവാസികളാണ് ടാസ്മേനിയർ എന്നറിയപ്പെട്ടിരുന്നത്.

ചരിത്രം[തിരുത്തുക]

എ.ഡി. 1642-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ആബെൽ യാൻസൂൺ ടാസ്മനാണ് ഈ ദ്വീപ് കണ്ടെത്തിയത്. ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാനില്ലാത്ത ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജന്തുജാലവും ഈ ദ്വീപിന്റെ സവിശേഷതയാണ്. കങ്കാരു വർഗത്തിൽപ്പെട്ടതും മാംസഭുക്കുമായ ടാസ്മേനിയൻ ഡെവിൾ, ടാസ്മേനിയൻ ചെന്നായ് എന്നിവ ഈ ദ്വീപിൽ മാത്രം കാണപ്പെടുന്ന വന്യജീവികളാണ്. കുടിയേറ്റക്കാരായ യൂറോപ്യർ ഈ ദ്വീപിലെ ആദിമനിവാസികളെ കൂട്ടത്തോടെ നശിപ്പിച്ചു. ഈ ദ്വീപിലേക്ക് കുടിയേറ്റം ആരംഭിച്ചപ്പോൾ, നാലു വർഗങ്ങളിൽപ്പെട്ടവരും പരന്ന മൂക്കുള്ളവരുമായി അയ്യായിരത്തോളം ടാസ്മേനിയർ അവിടെ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 1834-ൽ ടാസ്മേനിയയിൽ അവശേഷിച്ചിരുന്ന മുഴുവൻ ആദിമനിവാസികളെയും ഫ്ളിൻഡേഴ്സ് ദ്വീപിലേക്ക് മാറ്റി പാർപ്പിച്ചു. അവിടെവച്ച് അവസാനത്തെ ടാസ്മേനിയൻ 1876-ൽ മരിച്ചതോടെ, ടാസ്മേനിയൻ വംശം ഭൂമുഖത്തുനിന്നു പൂർണമായും അപ്രത്യക്ഷമായി. ടാസ്മേനിയയിൽ കുടിയേറി താമസമാക്കിയവരെയും അവരുടെ പിൻഗാമികളെയുമാണ് ഇന്ന് ടാസ്മേനിയർ എന്നു വിശേഷിപ്പിച്ചുപോരുന്നത്.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാസ്മേനിയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാസ്മേനിയർ&oldid=2843346" എന്ന താളിൽനിന്ന് ശേഖരിച്ചത്