ജോസഫ് റബ്ബാൻ
കേരളത്തിലെ ആദ്യകാല ജൂതരിൽ പ്രധാനിയായിരുന്നു ജോസഫ് റബ്ബാൻ (ഇസുപ്പ് ഇറപ്പാൻ). ക്രി.വ. നാലാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലെപ്പൊഴോ ആണ് ഇദ്ദേഹം കേരളത്തിൽ വന്നിറങ്ങിയത്. യെമൻ ആണ് സ്വദേശം എന്നു കരുതപ്പെടുന്നു.
ജൂത ശാസനം
[തിരുത്തുക]അന്നത്തെ ചേരരാജാവായിരുന്ന ഭാസ്ക്കർ രവിവർമ്മൻ രണ്ടാമൻ ഇദ്ദേഹത്തെ കൊടുങ്ങല്ലൂരിനടുത്ത് അഞ്ചുവന്നം എന്ന ഗ്രാമത്തിൽ നികുതിപിരിവിനും മറ്റും അധികാരങ്ങൾ നൽകിക്കൊണ്ട് നൽകിയ പ്രമാണം ജൂത ശാസനം എന്നറിയപ്പെടുന്നു. ഈ ശാസനത്തിൽ ഭൂനികുതി, വള്ളക്കരം തുടങ്ങിയവ പിരിക്കാനുള്ള അധികാരവും പല്ലക്ക് പോലെയുള്ള രാജചിഹ്നങ്ങൾ ഉപയോഗിക്കാനുള്ള അവകാശവും റബ്ബാന് നൽകിയിട്ടുണ്ട്.
ചെമ്പോലയിൽ തീർത്ത പ്രസ്തുത ശാസനം കൊച്ചിയിലെ ജൂതസമൂഹത്തിന്റെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ടു.[1] സ്പെയിനിൽ നിന്നുള്ള ഒരു വിദേശ സഞ്ചാരി യഹൂദരുടെ രാജാവായ റബ്ബാനെ സന്ദർശിച്ചതായി പറയുന്ന ഒരു കവിത നിലവിലുണ്ട്. കൂടാതെ യഹൂദരുടെ മറ്റു ചില നാടൻ പാട്ടുകളിലും ഇദ്ദേഹം പരാമർശിക്കപ്പെടുന്നു.[2]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Sharon delighted with gift from Kochi". ദ ഹിന്ദു (in ഇംഗ്ലീഷ്). കേരളം. UNI. സെപ്റ്റംബർ 11, 2003. Archived from the original (പത്രലേഖനം) on 2013-09-27 01:29:31. Retrieved 7 ഏപ്രിൽ 2014.
{{cite news}}
: Check date values in:|archivedate=
(help) - ↑ Johnson, Barbara Cottle. “The Emperor’s Welcome: Reconsideration of an Origin Theme in Cochin Jewish Folklore.” In Jews in India, edited by Thomas A. Timberg. New Delhi: Vikas, 1986.