ജ്ഞാനകീർത്തനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jnanakeertanangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജ്ഞാനകീർത്തനങ്ങൾ

ചർച്ച് മിഷൻ സൊസൈറ്റി (സി.എം.എസ്.) പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള ക്രൈസ്തവഗാനങ്ങൾ അടങ്ങുന്ന ഒരു ചെറുപുസ്തകമാണ് ജ്ഞാനകീർത്തനങ്ങൾ. 1846 ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിനു 33 താളുകൾ ഉണ്ട്. കോട്ടയം സി.എം.എസ്. പ്രസിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്. 1854, 1879 വർഷങ്ങളിലും പുസ്തകം പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. ഏറ്റവും പ്രാചീനമായ ചില മലയാളം പാട്ടുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലെ മിക്കപാട്ടുകളും സി.എം.എസ്. മിഷനറിമാർ ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാവാനാണ് സാദ്ധ്യത. ഇതിലെ മിക്ക പാട്ടുകളും ഇപ്പോൾ ഉപയോഗത്തിലില്ല.[1]

അവലംബം[തിരുത്തുക]

  1. "1846 – ജ്ഞാനകീർത്തനങ്ങൾ". shijualex.in.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജ്ഞാനകീർത്തനങ്ങൾ&oldid=3207850" എന്ന താളിൽനിന്ന് ശേഖരിച്ചത്