ജെ. വിജയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(J. Vijaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെ. വിജയ
ജനനം1959
മരണം1987 (വയസ്സ് 27–28)
ദേശീയതഇന്ത്യ
കലാലയംEthiraj College, Chennai
അറിയപ്പെടുന്നത്ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹെർപെറ്റോളജിസ്റ്റ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഹെർപെറ്റോളജി
സ്ഥാപനങ്ങൾMadras Crocodile Bank Trust

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹെർപെറ്റോളജിസ്റ്റായിരുന്നു ജഗന്നാഥൻ വിജയ (1959-1987).[1] അവർ രാജ്യത്തുടനീളമുള്ള ആമകളുടെ സഞ്ചാരം രേഖപ്പെടുത്തുകയും വേൾഡ് കൺസർവേഷൻ യൂണിയന്റെ ശുദ്ധജല ചെലോണിയൻ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന എഡ്വേർഡ് മോളിന്റെ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു.[2]

ജീവചരിത്രം[തിരുത്തുക]

ബാംഗ്ലൂരിലാണ് വിജയ ജനിച്ചത്. ആദ്യകാല സ്കൂൾ വിദ്യാഭ്യാസം അവിടെത്തന്നെ പൂർത്തിയാക്കിയ അവർ, പിതാവിന്റെ ജോലി സ്ഥലംമാറ്റം കാരണം ഹൈസ്കൂൾ കാലത്ത് കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂരിലെ സെന്റ് ജോസഫ്സ് മെട്രിക്കുലേഷൻ സ്‌കൂളിൽ രണ്ടുവർഷം പഠിച്ച ശേഷം അവസാന സ്‌കൂൾ പഠനത്തിനായി ചെന്നൈയിലേക്ക് പോയി.

ചെന്നൈയിലെ എതിരാജ് കോളേജ് ഫോർ വുമണിൽ സുവോളജി വിദ്യാർത്ഥിയായിരിക്കെ, 1978-ൽ മദ്രാസ് സ്നേക്ക് പാർക്കിൽ സന്നദ്ധസേവനം നടത്തി.[3] റോമുലസ് വിറ്റേക്കറുടെ കീഴിൽ പരിശീലനം നേടിയ അവർ 1981-ൽ ബിരുദപഠനത്തിന് ശേഷം ചെന്നൈ സ്‌നേക്ക് പാർക്കിൽ മുഴുവൻ സമയവും ജോലി ചെയ്യാൻ തുടങ്ങി.

22-ആമത്തെ വയസ്സിൽ, ആമകളെ കുറിച്ച് ഇന്ത്യയിലുടനീളമുള്ള ഒരു സർവേയ്ക്കായി വേൾഡ് കൺസർവേഷൻ യൂണിയന്റെ ശുദ്ധജല ചെലോണിയൻ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ അന്നത്തെ ചെയർമാനായിരുന്ന എഡ്വേർഡ് മോളിനെ സഹായിക്കാൻ റോമുലസ് വിറ്റേക്കർ അവരെ ശുപാർശ ചെയ്തു. അവർ രാജ്യത്തുടനീളം സഞ്ചരിച്ച് കടലാമകളുടെ ചൂഷണം കുറയ്ക്കാൻ സഹായിക്കുന്ന ഡാറ്റ ശേഖരിച്ചു.[4]

ഒലിവ് റിഡ്‌ലി കടലാമകളെ കശാപ്പ് ചെയ്യുന്നതിനെക്കുറിച്ചുള്ള അവരുടെ ഗവേഷണവും ഫോട്ടോഗ്രാഫിയും ദേശീയ മാസികയിൽ പ്രത്യക്ഷപ്പെട്ടു. അത് കടലാമ വ്യാപാരം നിർത്താൻ നടപടിയെടുക്കാൻ തീരസംരക്ഷണ സേനയോട് ഉത്തരവിടാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നയിച്ചു.

അംഗീകാരം[തിരുത്തുക]

വിജയ ചൂരൽ ആമയെ കുറിച്ച് വിശദമായി ഗവേഷണം ചെയ്യുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്യുന്നതിനായി അവർ കേരളത്തിലെ വനങ്ങളിലൂടെ സഞ്ചരിച്ചു. 1987 ഏപ്രിലിൽ അവരുടെ മൃതദേഹം ഒരു വനത്തിനുള്ളിൽ കണ്ടെത്തി. മരണകാരണം നിർണ്ണയിച്ചിട്ടില്ല. അവരുടെ പ്രവർത്തനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണയ്ക്കായി, അവരുടെ മരണത്തിന് 19 വർഷത്തിനുശേഷം നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു പുതിയ ജനുസ്സിൽ പെട്ടതായി കണ്ടെത്തിയ ചൂരലാമയ്ക്ക് വിജയചെലിസ് എന്ന് പേരിട്ടു.[5][6] മദ്രാസ് ക്രോക്കഡൈൽ ബാങ്കിൽ ആമക്കുളത്തിന് സമീപം അവരുടെ ഒരു ചെറിയ സ്മാരകമുണ്ട്.

അവലംബം[തിരുത്തുക]

  1. "Best Wildlife Photography Images and Nature Conservation Photos | Sanctuary Asia - The Voice of Wild India". www.sanctuaryasia.com (in ഇംഗ്ലീഷ്). Archived from the original on 2019-02-13. Retrieved 2019-02-12.
  2. "Turtle recall: India's green warrior - Times of India". The Times of India. Retrieved 2019-02-12.
  3. "IOTN04-10-Profile". www.iotn.org. Retrieved 2019-02-13.
  4. Lenin, Janaki (2017-04-18). "Tribute: Viji, the Turtle Girl". Ecologise (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-02-13.
  5. "Guardians Of The Green: 14 Indian Women Environmentalists You Should Know". EARTHA (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-02-13.
  6. Gala, Mittal (2018-10-30). "An Encounter with a Rare Reptile in the Anamalai Hills". WCS India (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-02-13. Retrieved 2019-02-13.
"https://ml.wikipedia.org/w/index.php?title=ജെ._വിജയ&oldid=3982199" എന്ന താളിൽനിന്ന് ശേഖരിച്ചത്