റോമുലസ് വിറ്റേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Romulus Whitaker
റോമുലസ് വിറ്റേക്കർ
ജനനം (1943-05-23) മേയ് 23, 1943 (വയസ്സ് 72)
ദേശീയത Indian
വിദ്യാഭ്യാസം BSc (wildlife management)
പഠിച്ച സ്ഥാപനങ്ങൾ Pacific Western University
തൊഴിൽ Herpetologist, Conservationist
പ്രശസ്തി Wildlife film-making, Herpetology, Rolex Award

പ്രമുഖനായ ഉരഗ ഗവേഷകനാണ് റോമുലസ് വിറ്റേക്കർ. പാമ്പുകളെക്കുറിച്ചും മുതലകളെക്കുറിച്ചും വിശദമായ പഠനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകുകയുണ്ടായി. കർണാടകത്തിലെ ഷിമോഗ ജില്ലയിൽ ആഗുംബേയിലുള്ള "മഴക്കാടുകളെക്കുറിച്ചുള്ള പഠന ഗവേഷണ കേന്ദ്രത്തിൽ" (AGUMBE RAIN FOREST RESEARCH STATION - ARRS) രാജവെമ്പാലകളെപ്പറ്റി പഠനം നടത്തുകയുണ്ടായി. പ്രസ്തുത പഠനത്തിലെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് നാഷണൽ ജിയോഗ്രഫിക് ചാനൽ തയ്യാറാക്കിയ "ദി കിംഗ് ആൻറ് ഐ" എന്ന ഡോക്യുമെൻററി 1998ലെ എമ്മി അവാർഡ്, 1997ൽ ടൂറിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് എന്നിവ നേടി ഇപ്പോൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മുതലകളെയും ചീങ്കണ്ണികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നു. പാമ്പുകളെപ്പറ്റി പഠിക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനുമായി ചെന്നൈ പാമ്പു വളർത്തു കേന്ദ്രവും മുതലകളെയും ചീങ്കണ്ണികളെയും സംരക്ഷിക്കുന്നതിനു മദ്രാസ് ക്രൊക്കൊഡൈൽ ബാങ്ക് ട്രസ്റ്റും സ്ഥാപിച്ചു. ഗാരിയൽ എന്ന ഇനത്തിൽപ്പെട്ട, വംശനാശം വന്നു കൊണ്ടിരിക്കുന്ന മുതലകളെ സംരക്ഷിക്കുന്ന പ്രവർത്തനത്തിലാണ് അദ്ദേഹം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ഐയുസിഎൻ സ്പീഷീസ് സർവൈവൽ കമ്മീഷൻ ഉപദേശകനായും റോമുലസ് വിറ്റേക്കർ പ്രവർത്തിച്ചു വരുന്നു. വിറ്റേക്കർ രചിച്ച "ഇന്ത്യയിലെ പാമ്പുകൾ" എന്ന പുസ്തകം പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=റോമുലസ്_വിറ്റേക്കർ&oldid=1699815" എന്ന താളിൽനിന്നു ശേഖരിച്ചത്