അയൺ മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iron Man എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അയൺ മാൻ
IM006.jpg
Cover of Iron Man Vol. 4, Issue #6.
Art by Adi Granov.
Publication information
Publisherമാർവൽ കോമിക്സ്
First appearanceTales of Suspense #39 (March 1963)
Created byസ്റ്റാൻ ലീ
ലാറി ലീബർ
ഡോൺ ഹെക്ക്
ജാക്ക് കിർബി
In story information
Alter egoആന്റണി എഡ്‌വാർഡ് "ടോണി" സ്റ്റാർക്ക്
Team affiliationsStark Industries
Avengers
Mighty Avengers
New Avengers
West Coast Avengers
Illuminati
S.H.I.E.L.D.
Department of Defense
Notable aliasesIron Knight, The Golden Avenger, Shellhead
Abilities

Genius-level intellect
Extensive monetary resources
Cyberpathic link with powerful armored suit:

മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് അയൺ മാൻ. ധനിക വ്യവസായിയും ബുദ്ധിശാലിയായ ഉപജ്ഞാതാവുമായ ആന്റണി എഡ്‌വാർഡ് "ടോണി " സ്റ്റാർക്ക് ആണ് അയൺ മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നത്.

തുടക്കം[തിരുത്തുക]

ആയുധ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തെ ഒരിക്കൽ ഒരുകൂട്ടം തീവ്രവാദികൾ തട്ടിക്കൊണ്ട് പോവുകയും മാരകശക്തിയുള്ള ഒരു ആയുധം നിർമ്മിക്കുവാൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ചെയ്യുന്നു. അതിനിടയിൽ അദ്ദേഹത്തിന്റെ ഹൃദയത്തിന് സാരമായ പരിക്ക് പറ്റുന്നു. തീവ്രവാദികൾക്കായി ആയുധം നിർമ്മിക്കുന്നതിന് പകരം റ്റോണി സ്റ്റാർക്ക് ഒരു ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഒരു പടച്ചട്ട നിർമിച്ച് അതിന്റെ സഹായത്താൽ അവിടെനിന്ന് രക്ഷപ്പെടുകയും പിന്നീട് ലോകത്തിന്റെ സം‌രക്ഷണത്തിനായി അയൺ മാൻ എന്ന പേരിൽ പോരാടുകയും ചെയ്യുന്നു.

പ്രമേയവും കഥാ ജനനവും[തിരുത്തുക]

സ്റ്റാൻ ലീ, ലാറി ലീബർ, ഡോൺ ഹെക്ക്, ജാക്ക് കിർബി എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമ്മിച്ചത്. 1963 മാർച്ചിൽ പുറത്തിറങ്ങിയ ടെയ്ൽസ് ഓഫ് സസ്പെൻസ് #39-ലാണ് അയൺ മാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആദ്യകാലങ്ങളിൽ, ശീത യുദ്ധത്തെയും, പ്രത്യേകിച്ച് കമ്യൂണിസത്തിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കൻ സാങ്കേതിക വിദ്യയുടേയും വാണിജ്യത്തിന്റെയും പങ്കിനേയാണ് സ്റ്റാൻ ലീ അയൺ മാൻ പുസ്തകങ്ങളിൽ വിഷയമാക്കിയത്. എന്നാൽ പിന്നീട് ശീതയുദ്ധ ആശയങ്ങൾ മാറി സമകാലിക പ്രസക്തിയുള്ള തീവ്രവാദവും ക്രിമിനൽ സംഘടനകളുമായി അയൺ മാൻ പുസ്തകങ്ങളിലെ വിഷയങ്ങൾ.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Iron Man (comics) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അയൺ_മാൻ&oldid=2738034" എന്ന താളിൽനിന്ന് ശേഖരിച്ചത്