ഇറാനി (ഇന്ത്യ)
ദൃശ്യരൂപം
(Irani (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറാനിലെ യസ്ദ്, കെർമാൻ മേഖലകളിൽനിന്ന് അറബ് അധിനിവേശത്തിനു ശേഷമുണ്ടായ വ്യാപകമായ മതപീഡനങ്ങളെ ഭയന്ന് 16 - 19_ആം നൂറ്റാണ്ടുകളിൽ ഇന്ത്യയിലേക്ക് കുടിയേറിയ സൊറോസ്ട്രിയൻ മതവിശ്വാസികളാണ് ഇറാനികൾ എന്നറിയപ്പെടുന്നത്[1] . അവിടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ദാരി(പേർഷ്യന്റെ ഒരു വകഭേദം) ഭാഷയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ നേരത്തെതന്നെ (7_ആം നൂറ്റാണ്ടിൽ) ഇന്ത്യയിലെത്തിയ സൊറോസ്ട്രിയരായ പാർസികളുമായി സാംസ്കാരികമായും സാമൂഹികമായും വ്യത്യസ്തത പുലർത്തിയിരുന്നു. പ്രധാനമായും ഖാജർ(Qajar) സാമ്രാജ്യത്തിന്റെ (1794 - 1925) ഭരണകാലത്താണ് പലായനം നടന്നത്. ഇന്ത്യയിൽ മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലും സമീപപ്രദേശങ്ങളിലുമായി ഇറാനികൾ ജീവിക്കുന്നു.