അന്തർവേദശില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Intrusion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്തർവേധശില

ഭൂവല്ക(crust)ത്തിന്റെ[1] വിവിധതലങ്ങളിലുള്ള ആതിഥേയശില(host rock)കളിലേക്കു[2] തിളച്ചുരുകിയ മാഗ്മ തള്ളിക്കയറി ഉറഞ്ഞു [പരൽ (രസതന്ത്രം)|ക്രിസ്റ്റലീകരിച്ചുണ്ടാകുന്ന]] ശിലകളാണ് അന്തർവേദശില. ഭൂവല്കത്തെ പിളർന്നു ബഹിർഗമിക്കുകയും പിന്നെ ഘനീഭവിക്കുകയും ചെയ്യുന്ന ലാവാശിലകളിൽനിന്നു വ്യത്യസ്തമാണിവ. അന്തർവേധശിലകളിൽ സ്ഫോടഗർത്തങ്ങൾ (vesicularity)[3] കാണാറില്ല; സ്ഫടികവും ഇല്ല. സാവധാനം തണുക്കുന്നതിനാൽ ഇവയിലെ തരി(grain)കളിലുള്ള സെല്ലുകൾക്കു ക്രിസ്റ്റൽ ഘടനയിൽ അതതിന്റെ ശരിയായ സ്ഥാനത്ത് എത്തിച്ചേരുന്നതിന് അവസരം ലഭിക്കുന്നു. തന്മൂലം തരികളുടെ വലിപ്പം താരതമ്യേന കൂടിയിരിക്കും.

ആകൃതി[തിരുത്തുക]

അന്തർവേധശിലകളുടെ ആകൃതി ആതിഥേയശിലകളുടെ സംസ്തരണത്തേയും (bedding) പ്രസക്ത ഭൂഭാഗത്തിന്റെ ഘടനയേയും ആശ്രയിച്ചിരിക്കുന്നു. അന്തർവേധനത്തിന്റെ വിന്യാസരീതിയും ആതിഥേയശിലകളുടെ ഘടനാവിശേഷങ്ങളും തമ്മിലുള്ള പൊരുത്തവും അന്തർവേധശിലകളുടെ രൂപഘടനയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. ആതിഥേയശിലകളുടെ സ്തരങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറിയിട്ടുള്ളവയെ അനുസ്തരി എന്നും സ്തരിതശിലകളെ ഭേദിച്ചുകാണുന്നവയെ അനനുസ്തരി എന്നും പറയാം.

വലന(fold)ങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ കാണുന്ന അന്തർവേധശിലകളെ സിൽ (Sill),[4] ലാക്കൊലിത്ത് (Lacolith),[5] ലോപൊലിത്ത് (Lopolith),[6] ഡൈക്ക് (Dike)[7] എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. വലനമേഖലകളിൽ വലനങ്ങളുടെ ശീർഷ(crest)ത്തിലും ട്രഫിലും (trough) കാണുന്ന അന്തർവേധശിലകളെ ഫാക്കോലിത്ത് (phacolith) എന്നു വിളിക്കുന്നു. ശക്തിമത്തായ സമ്മർദത്തിനു വിധേയങ്ങളായ വലനഭുജ(fold limb)ങ്ങളിൽ ഇവ കാണുന്നില്ല.

ബാത്തോലിത്ത് ശില[തിരുത്തുക]

(Batholith)

അന്തർവേധശിലകളിൽ പ്രമുഖം ബാത്തോലിത്ത് (Batholith)[8] എന്നറിയപ്പെടുന്ന ഭീമാകാരശിലകളാണ്. ഇവയുടെ സവിശേഷത മറ്റ് അന്തർവേധശിലകളെപ്പോലെ ഇവയ്ക്ക് ഒരു അടിസ്ഥാന ആതിഥേയശില ഇല്ലെന്നതാണ്; പർവതനമേഖല(orogenic belt)കളിൽ വിവർത്തനികാക്ഷത്തിനു (tectonic axis) സമാന്തരമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ മുകൾഭാഗം ക്രമരഹിതമായ കുംഭകാ(dome)കൃതിയിലായിരിക്കും; കുത്തനെയുള്ള പാർശ്വങ്ങളാണുണ്ടാകുക; പദതലം 100 ച.കി.മീ.-ൽ കൂടുതലായിരിക്കും. സാധാരണയായി ഗ്രാനൈറ്റ്, ഗ്രാനോഡയറൈറ്റ് എന്നീ ശിലകൾ ഇവയിൽ അടങ്ങിക്കാണുന്നു. അല്പം വലിപ്പം കുറഞ്ഞു, ക്രമരഹിതമായ ബാത്തോലിത്തുകളെ സ്റ്റോക്ക് (Stock) എന്നും വൃത്താകാരമായ ബഹിർഭാഗമുള്ളവയെ ബോസ് (Boss) എന്നും പറയുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-01.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-01.
  3. http://www.lpi.usra.edu/meetings/lpsc2002/pdf/1896.pdf
  4. http://www.merriam-webster.com/dictionary/sill
  5. http://www.britannica.com/EBchecked/topic/327125/laccolith
  6. http://bio-geo-terms.blogspot.com/2007/01/lopolith.html
  7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-01.
  8. http://bio-geo-terms.blogspot.com/2007/02/batholith.html

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തർവേധശില എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തർവേദശില&oldid=3838224" എന്ന താളിൽനിന്ന് ശേഖരിച്ചത്