ഇടക്കൊച്ചി സലിംകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Idakochi Salimkumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളകഥാപ്രസംഗകനാണ് ഇടക്കൊച്ചി സലിംകുമാർ.

കാഥികൻ ഇടക്കൊച്ചി പ്രഭാകരന്റെ മൂത്തമകനാണ് സലിംകുമാർ. ഇടക്കൊച്ചി ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അരങ്ങേറ്റം നടത്തിയത്. 1968-ൽ വൈലോപ്പിള്ളിയുടെ മാമ്പഴമാണ് കഥാപ്രസംഗമായി അവതരിപ്പിച്ചത്. 1979-ൽ എം. മുകുന്ദന്റെ സീത എന്ന കഥ അവതരിപ്പിച്ച് പ്രൊഫഷണൽ കാഥികനായി. എണ്ണായിരത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.[1] 15 സ്വന്തം രചനകൾ കഥാപ്രസംഗമായി അവതരിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. 50 കഥ 50 വർഷം, മനോരമ മെട്രോ, കൊച്ചി എഡിഷൻ, ജനുവരി 29, 2020
"https://ml.wikipedia.org/w/index.php?title=ഇടക്കൊച്ചി_സലിംകുമാർ&oldid=3702189" എന്ന താളിൽനിന്ന് ശേഖരിച്ചത്