ഇസിമങ്കാലിസൊ തണ്ണീർതട ഉദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ISimangaliso Wetland Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
iSimangaliso Wetland Park
GreaterStLucia.jpg
Greater St. Lucia Wetlands
Map showing the location of iSimangaliso Wetland Park
Map showing the location of iSimangaliso Wetland Park
Location of the park within of South Africa
Location KwaZulu-Natal, South Africa
Nearest city Durban, South Africa
Area 3,280 km2 (1,270 sq mi)
Established 1895
Governing body iSimangaliso Authority
Type Natural
Criteria vii, ix, x
Designated 1999 (23rd session)
Reference no. 914
State Party  ദക്ഷിണാഫ്രിക്ക
Region Africa

ദക്ഷിണാഫ്രിക്കയിലെ ക്വാസ്സുലു-നതാൽ പ്രവിശ്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു തണ്ണീർത്തട പ്രദേശമാണ് ഇസിമങ്കാലിസൊ തണ്ണീർതട ഉദ്യാനം (ഇംഗ്ലീഷ്: ISimangaliso Wetland Park) എന്ന് അറിയപ്പെടുന്നത്. വിസ്തൃതിയിൽ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ സംരക്ഷിത മേഖലയാണ് ഇത്. 3,280 km2ഓളം വരുന്ന പ്രദേശമാണ് ഇസിമങ്കാലിസൊ തണ്ണീർത്തടം. ഗ്രേറ്റർ സെന്റ്.ലൂസിയ തണ്ണീർത്തട ഉദ്യാനം എന്നാണിത് ആദ്യം അറിയപ്പെട്ടിരുന്നത്. 2007 നവംബർ 1മുതൽക്കാണ് പേര് മാറ്റിയത്.

വളരെ ചുരുങ്ങിയ പ്രദേശത്തിനുള്ളിൽ കാണപ്പെടുന്ന അത്യപൂർവ്വമായ ജൈവവൈവിധ്യവും പ്രകൃതി മനോഹാരിതയും കാരണമാണ് ഇസിമങ്കാലിസൊയെ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്., വിഭിന്നങ്ങളായ ആവസവ്യവസ്ഥകൾ കാരണമാണ് ഇത്രയും ജൈവവൈവിധ്യം ഇവിടെഉണ്ടായത്. പവിഴപുറ്റുകൾ , കടൽത്തീരങ്ങൾ, സബ് ട്രോപ്പികൽ ദ്യൂൻ കാടുകൾ, സവാന്നകൾ, തണ്ണീർത്തടങ്ങൾ എന്നിവയെല്ലാ, ഈ സംരക്ഷിതമേഖലയുടെ ഉള്ളിൽ വരുന്നുണ്ട്.

ആനകൾ, ആഫ്രിക്കൻ പുലി, കറുത്ത കണ്ടാമൃഗം, തെക്കൻ വെള്ള കണ്ടാമൃഗം, ആഫ്രിക്കൻ കാട്ടുപോത്ത് തുടങ്ങിയ ജീവികൾ ഈ വനമേഖലയിൽ കണ്ടുവരുന്നു. കൂടാതെ സമുദ്രപ്രദേശത്ത് തിമിംഗിലങ്ങൾ, ഡോൾഫിനുകൾ, വിവിധയിനം കടലാമകൾ എന്നിവ അധിവസിക്കുന്നു. നിരവധി നൈൽ മുതലകളും, ഹിപ്പോകളും ഇവിടെയുണ്ട്. 44 വർഷത്തെ ഇടവേളക്കു ശേഷം 2013 ഡിസംബറിൽ ആഫ്രിക്കൻ സിംഹങ്ങളേയും ഈ വനപ്രദേശത്ത് വീണ്ടും കൊണ്ടുവരികയുണ്ടായി.[1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1]