തെക്കേ അമേരിക്കൻ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(History of South America എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
1892ലെ തെക്കേ അമേരിക്കയുടെ ഭൂപടം
1700-കളിലെ യൂറോപ്യൻ ആധിപത്യത്തിന്റെ ചിത്രം.

തെക്കേ അമേരിക്കൻ വൻകരയിലെ പഴമയെപ്പറ്റി, പ്രത്യേകിച്ച് തലമുറ തലമുറയായി കൈമാറിവരുന്ന എഴുതപ്പെട്ട രേഖകളെയും,വാമൊഴി ചരിത്രങ്ങളെയും ആചാരങ്ങളെയും പറ്റിയുള്ള പഠനമാണ് തെക്കേ അമേരിക്കൻ ചരിത്രം. വിശാലമായ മനുഷ്യ സംസ്കാരങ്ങളെയും നാഗരികതകളെയും തെക്കേ അമേരിക്കൻ ചരിത്രം ഉൾക്കൊള്ളുന്നു. പെറുവിലെ നോർടെ ചീകോ നാഗരികത അമേരിക്കയിലെ ആദ്യത്തേതും ലോകത്തിലെ തന്നെ ആദ്യ 6 സ്വതന്ത്രനാഗരികതകളിൽ ഒന്നുമാണ്. ഈജിപ്ഷ്യൻ പിരമിഡുകളുടെ സമകാലീനമായിരുന്നു ഇത്.

സംസ്കാരങ്ങളുടെ സ്വാതന്ത്രവളർച്ച പതിനഞ്ചാം നൂറ്റാണ്ടിലെ പോർച്ചുഗീസ്, സ്പാനിഷ് കോളനിവൽക്കരണവും അതുമൂലം ഉണ്ടായ ജനസംഖ്യാതളർച്ചയും മൂലം സമാപിച്ചു. എങ്കിലും വൻകരയുടെ തനതായ സംസ്കാരങ്ങൾ കോളനിമീലന്മാരുടേതിൽ നിന്ന് വേറിട്ടുതന്നെ വികസിച്ചിരിക്കുന്നു. അറ്റ്ലാന്റിക്കിനു കുറുകേയുള്ള അടിമവ്യാപാരംമൂലം തെക്കേ അമേരിക്ക ആകമാനവും പ്രത്യേകിച്ച് ബ്രസീലും ആഫ്രിക്കൻ വംശജരായ ദശലക്ഷങ്ങളുടെ വീടായിമാറി. വംശങ്ങളുടെ കൂട്ടിക്കലരൽ അങ്ങനെ പുതിയ സാമൂഹിക ചട്ടക്കൂടുകൾ ഉത്ഭവിപ്പിച്ചു.

യൂറോപ്പിലെ കോളനി മേധാവികളും, തദ്ദേശീയ ജനങ്ങളും, അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട അടിമകളും തമ്മിൽ നിലനിന്ന സംഘർഷങ്ങൾ പതിനാറുമുതൽ പത്തൊൻപത് വരെയുള്ള നൂറ്റാണ്ടുകളിൽ തെക്കേ അമേരിക്കയെ വാർത്തെടുത്തു.പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന സ്പാനിഷ് സാമ്രാജ്യത്തിൽ നിന്നുള്ള സ്വാതത്ര്യത്തിന് വേണ്ടിയുള്ള വിപ്ലവം തെക്കേ അമേരിക്കയെ കൂടുതൽ സാമൂഹിക രാഷ്‍ട്രീയ മാറ്റങ്ങൾക്ക് വിധേയമാക്കി. രാജ്യനിർമ്മാണ പരിപാടികൾ, യൂറോപ്പിൽനിന്നുള്ള കുടിയേറ്റ തിരമാലകളെ ഉൾക്കൊള്ളൽ, കൂടിവരുന്ന അന്താരാഷ്ട്ര വാണിജ്യത്തിന്റെ കൈകാര്യം, ഉൾനാടുകളുടെ കോളനിവത്കരണം, അതിർത്തി തർക്കങ്ങളും ശക്തിസ്ഥാപനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടും. തദ്ദേശീയമായ കടമകളും അവകാശങ്ങളും തിരിച്ചറിയപ്പെട്ടതും രാജ്യങ്ങളിലെ തദ്ദേശീയർ കീഴടക്കപ്പെട്ടതും ഈ കാലയളവിലാണ്.