Jump to content

ഹീമാറ്റോക്രിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hematocrit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hematocrit
Intervention
Blood components
MeSHD006400

ഒരു നിശ്ചിത രക്തവ്യാപ്തത്തിലെ ചുവന്ന രക്തകോശങ്ങളുടെ ശതമാനക്കണക്കിനെയാണ് ഹീമാറ്റോക്രിറ്റ് അഥവാ പ്യാക്ക്ട് സെൽ വോളിയം അഥവാ എറിത്രോസൈറ്റ് വോളിയം ഫ്രാക്ഷൻ എന്നുവിളിക്കുന്നത്. ഇത് പുരുഷൻമാരിൽ 45%വും സ്ത്രീകളിൽ 40% വുമാണ്. പ്ലേറ്റലറ്റ് എണ്ണം, വെളുത്ത രക്താണുക്കളുടെ എണ്ണം, ഹീമോഗ്ലോബിന്റെ അളവ് എന്നിവയ്ക്കൊപ്പം സവിശേഷ പ്രാധാന്യമുള്ള ഒന്നാണ് ഹീമാറ്റോക്രിറ്റ് മൂല്യവും. രക്തം എന്നർത്ഥമുള്ള ഗ്രീക്ക് വാക്കുകളായ ഹീമോ, ക്രൈറ്റീരിയൻ അഥവാ മാനദണ്ഡം എന്നീ വാക്കുകൾ ചേർന്നാണ് ഹീമാറ്റോക്രിറ്റ് എന്ന പദമുണ്ടായത്.

ഹീമാറ്റോക്രിറ്റ് മൂല്യം

[തിരുത്തുക]
  • നവജാതശിശുക്കൾ: 55%- 68%
  • ഒരു വർഷം പ്രായമായ ശിശു: 29%- 40%
  • പ്രായപൂർത്തിയായ പുരുഷൻ: 42%- 54%
  • പ്രായപൂർത്തിയായ സ്ത്രീ: 38%- 46%
  • ഗർഭാവസ്ഥ: 30%- 34%[1]

ഹീമാറ്റോക്രിറ്റ് കണക്കാക്കുന്ന വിധം

[തിരുത്തുക]
Packed cell volume diagram

ഒരു ക്യാപ്പില്ലറ് ട്യൂബിൽ ഹെപ്പാരിൻ എന്ന ആന്റികൊയാഗുലന്റ് നിറച്ച രക്തത്തെ സെൻട്രിഫ്യൂഗേഷന് വിധേയമാക്കിയാണ് ഈ മൂല്യം നിശ്ചയിക്കുന്നത്. അഞ്ചുമിനിറ്റ് നേരത്തേയ്ക്ക് ഈ ട്യൂബിനെ മിനിറ്റിൽ 10000 തവണ എന്ന കണക്കിൽ കറക്കുമ്പോൾ ചുവന്ന രക്തകോശങ്ങൾ ട്യൂബിന്റെ അടിവശത്ത് അവക്ഷിപ്തപ്പെടുന്നു. ആധുനിക സാഹചര്യങ്ങളിൽ ഓട്ടോ അനലൈസറുകൾ ഹീമാറ്റോക്രിറ്റ് മൂല്യം കണക്കാക്കാൻ ഉപയോഗിക്കുന്നു.

‌ഹീമാറ്റോക്രിറ്റ് മൂല്യത്തിന്റെ പ്രാധാന്യം

[തിരുത്തുക]

ഹീമാറ്റോക്രിറ്റ് ഉയർന്ന മൂല്യങ്ങൾ ഡെങ്കിപ്പനിയുടെ ആക്രമണത്തെ സൂചിപ്പിക്കുന്നു. ഡിഹൈഡ്രേഷൻ, എറിത്രോസൈറ്റോസിസ്, ഹൈപ്പോക്സിയ, പോളിസൈത്തീമിയ, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി[2] രോഗം ഇവയെയും ഉയർന്ന ഹീമാറ്റോക്രിറ്റ് മൂല്യം സൂചിപ്പിക്കുന്നു. കടുത്ത അനീമിയയിൽ ഹീമാറ്റോക്രിറ്റ് മൂല്യം വളരെ താഴ്ന്ന നിലയിലെത്തി നിൽക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹീമാറ്റോക്രിറ്റ്&oldid=1710308" എന്ന താളിൽനിന്ന് ശേഖരിച്ചത്