ഹനീൻ സഹബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Haneen Zoabi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Haneen Zoabi
Haneen Zoabi in 2012
Member of the Knesset
ഓഫീസിൽ
24 February 2009 – 30 March 2019
പിൻഗാമിOfer Cassif
മണ്ഡലംJoint List
Faction represented in the Knesset
2009–2015Balad
2015–2019Joint List
വ്യക്തിഗത വിവരങ്ങൾ
ജനനം (1969-05-23) 23 മേയ് 1969  (54 വയസ്സ്)
Nazareth, Israel
ദേശീയതPalestinian-Israeli
രാഷ്ട്രീയ കക്ഷിBalad
വിദ്യാഭ്യാസംUniversity of Haifa, Hebrew University of Jerusalem
ജോലിPolitician
ഹനീൻ സഹബി, 28 Sep 2012

ഇസ്രയേലി അറബ് രാഷ്ട്രീയ പ്രവർത്തകയാണ് ഹനീൻ സഹബി. (English: Haneen Zoabi, also Hanin Zoubi (അറബി: حنين زعبي, ഹീബ്രു: חנין זועבי‎; born 23 May 1969) ഇസ്രയേൽ നാഷണൽ ലെജിസ്ലേറ്റീവ് കൗൺസിലായ ഹക്‌നീസതിൽ അംഗമാണ് ഹനീൻ. ഇസ്രയേലിലെ നാല് അറബ് രാഷ്ട്രീയ പാർട്ടികൾ അടങ്ങിയ സഖ്യമായ ജോയിന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ബലദ് പാർട്ടി പ്രവർത്തകയാണ്.[1] 2009ലും 2013ലും നടന്ന ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു.[1][2]

ജീവചരിത്രം[തിരുത്തുക]

1969 മെയ് 23ന് നസ്രേത്തിലെ ഒരു മുസ്ലി കുടുംബത്തിൽ ജനിച്ചു.[3] ഹൈഫ സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിലും സൈക്കോളജിയിലും ബിരുദം നേടി. ജറുസലേമിലെ ഹീബ്രു സർവ്വകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ എം എ ബിരുദം നേടി. .[4] മാധ്യമ പഠനത്തിൽ ബിരുദം നേടിയ ഇസ്രയേലിലെ ആദ്യ അറബ് പൗരയാണ് ഹനീന. അറബ് സ്‌കൂളുകളിൽ മാധ്യമ പഠനം തുടങ്ങിയതും ഇവരാണ്.[1] ഗണിത ശാസ്ത്ര അദ്ധ്യാപികയായും ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്‌കൂൾ പരിശോധകയായും ജോലി ചെയ്തു.[1] നസ്രേത്തിലെ മുൻ മേയറും 1949 മുതൽ 1959വരെയും 1965 മുതൽ 1979 വരെയും ഇസ്രയേൽ ലെജിസ്ലേറ്റീവിൽ അംഗവുമായിരുന്ന സൈഫുദ്ദീൻ അൽ സഹബിയുടെയും ഇസ്രയേൽ സർക്കാരിലെ ആദ്യ അംഗവും ഡെപ്യൂട്ടി ആരോഗ്യ മന്ത്രിയുമായിരുന്ന അബ്ദുൽ അസീസ് അൽ സഹബിയുടെയും ബന്ധുവാണ്.[5]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2001ൽ ബലദ് പാർട്ടിയിൽ ചേർന്നു. 2003ൽ ഇഹ്ലാം എന്ന പേരിൽ ഇസ്രയേലിലെ പലസ്തീനിയൻ അറബികൾക്ക് വേണ്ടി മീഡിയ സെന്റർ ആരംഭിച്ചു. 2009ൽ രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടി സ്ഥാനം രാജിവെക്കുന്നത് വരെ മീഡിയ സെന്ററിന്റെ ഡയറക്ടറായിരുന്നു.2009ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു.

അവലംബം[തിരുത്തുക]

[4] .[1] [5]

  1. 1.0 1.1 1.2 1.3 1.4 Cook, Jonathan (February 25, 2009). "Palestinian Woman Makes History in Israeli Parliament". AlterNet. Archived from the original on 2018-12-25. Retrieved June 22, 2010.
  2. An interview with Haneen Zoubi, the only female Arab in the Knesset Archived 2018-12-25 at the Wayback Machine. Alternatives International Journal. April 2009. p.6
  3. Jason Koutsoukis (16 May 2009). "Voice of equality". The Age. My parents are Muslims. They pray, they fast, they have been to Mecca, but they raised their children to think and feel as liberal, open-minded people.
  4. 4.0 4.1 Netty C. Gross (March 16, 2009). "Provocative Parliamentarian (Extract)". The Jerusalem Post. Retrieved June 22, 2010.
  5. 5.0 5.1 "Ministers of the Minorities". Governments of Israel. Knesset of Israel Website. Retrieved June 22, 2010.
"https://ml.wikipedia.org/w/index.php?title=ഹനീൻ_സഹബി&oldid=4013174" എന്ന താളിൽനിന്ന് ശേഖരിച്ചത്