ഹാന എൽ സഹേദ്
ഹാന എൽ സഹേദ് | |
---|---|
ജനനം | കെയ്റോ, ഈജിപ്ത് | 5 ജനുവരി 1994
ദേശീയത | ഈജിപ്ഷ്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2003-present |
ഈജിപ്ഷ്യൻ നടിയാണ് ഹാന എൽ സഹേദ് (ജനനം: 5 ജനുവരി 1994).
ആദ്യകാലജീവിതം
[തിരുത്തുക]1994-ൽ എൽ സഹേദ് ജനിച്ചു. 2003-ൽ അൽ മേശാക്സതി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 2009-ൽ നടൻ മുഹമ്മദ് ശോഭിയുടെ ചെറുമകളായി യാവ്മിയത്ത് വനീസ് വി അഹ്ഫാദോ എന്ന ടിവി പരമ്പരയിൽ അഭിനയിച്ചു. എൽ സഹേദ് പിന്നീട് അഭിനയ ജീവിതത്തിൽ ഒരു ഇടവേള എടുത്തു.[1]തന്റെ കലാപരമായ തൊഴിലിന്റെ തുടക്കം ആസൂത്രണം ചെയ്യപ്പെട്ടതല്ലെന്നും യാദൃശ്ചികമായി സംഭവിച്ചതാണെന്നും അവർ വിവരിച്ചു.[2]
2014-ൽ ജിമ്മിസ് പ്ലാൻ എന്ന സിനിമയിൽ എൽ സഹേദ് തന്റെ അഭിനയ ജീവിതം പുനരാരംഭിച്ചു. വർഷാവസാനം ടാമർ ഹോസ്നിയുടെ ടിവി പരമ്പരയായ ഫാർക്ക് തൗക്വിറ്റിൽ അഭിനയിച്ചു.[3]2015-ൽ ആൽഫ് ലീല വാ ലൈല എന്ന ടിവി പരമ്പരയിൽ അഭിനയിച്ചു. അടുത്ത വർഷം അൽ മിസാനിൽ അഭിനയിച്ചു.[1]2017 മെയ് മാസത്തിൽ മുസ്തഫ സഖർ എഴുതിയതും അഹമ്മദ് എൽ-ജെണ്ടി സംവിധാനം ചെയ്തതുമായ ഫെൽ ലാ ലാ ലാൻഡ് എന്ന ടിവി പരമ്പരയിൽ എൽ സഹേദ് അഭിനയിച്ചു. ഈ പരമ്പര ഈജിപ്തിൽ യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട പരമ്പരകളിൽ ഒന്നായി മാറി.[4]അഹ്ലാൻ റമദാൻ എന്ന നാടകത്തിലും അവർക്ക് ഒരു വേഷം ഉണ്ടായിരുന്നു. [3] 2018-ൽ സൺസ് ഓഫ് ആദം എന്ന ചിത്രത്തിൽ എൽ സഹേദ് അഭിനയിച്ചു.[5]
2019 ഫെബ്രുവരിയിൽ ലവ് സ്റ്റോറി എന്ന സിനിമയിൽ എൽ സഹീദ് ഗാമിലയായി അഭിനയിച്ചു. മെയ് മാസത്തിൽ എൽ വാഡ് സേയ്ഡ് എൽ ഷഹാത്ത് എന്ന ടിവി പരമ്പരയിൽ അവരുടെ പ്രതിശ്രുത വരൻ അഹമ്മദ് ഫാഹ്മിക്കൊപ്പം അഭിനയിച്ചു.[6]എൽ സഹേദ് ഫാഹ്മിയെ 2019 സെപ്റ്റംബർ 11 ന് നടന്ന ആഡംബര ചടങ്ങിൽ വിവാഹം കഴിച്ചു. ചടങ്ങിൽ മുഹമ്മദ് ഹമാകി തന്റെ ഗാനങ്ങൾ ആലപിച്ചു.[7]സിംഗപ്പൂരിൽ മധുവിധു സമയത്ത് വയറ്റിൽ വൈറസ് ബാധിച്ച് സഹേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[8] 2020-ൽ എൽ സഹേദ് മഹ്മൂദ് ഹെമിഡയ്‌ക്കൊപ്പം കോമഡി-ഫാന്റസി ചിത്രമായ ദി വാഷിംഗ് മെഷീനിൽ അഭിനയിച്ചു. കോവിഡ് -19 പാൻഡെമിക്കിനിടയിലാണ് ചിത്രീകരണം നടന്നതെന്നതിനാൽ വിമർശനം ഏറ്റുവാങ്ങി. [9] 2020 ജൂലൈയിൽ കെയ്‌റോയ്ക്ക് പുറത്ത് വാഹനമോടിക്കുന്നതിനിടെ ഒരു ട്രക്കിൽ പുരുഷന്മാർ അവരെ വാക്കാൽ ഉപദ്രവിച്ചു. [10]
ഫിലിമോഗ്രാഫി
[തിരുത്തുക]- സിനിമകൾ
- 2003 : അൽ മേശാക്സതി
- 2014 : ജിമ്മിസ് പ്ലാൻ
- 2018 : സൺസ് ഓഫ് ആദം
- 2019 : ലൗവ് സ്റ്റോറി
- 2020 : ദി വാഷിങ് മെഷീൻ
- ടെലിവിഷൻ
- 2009 : യവ്മിയത്ത് വനീസ് വി അഹ്ഫാദോ
- 2014 : ഫാർക്ക് തൗകിത്ത്
- 2015 : മൗലാന എൽ-ആഷെക്
- 2015 : ആൽഫ് ലീല വാ ലീല
- 2015 : എൽ ബോയൂട്ട് അസ്രാർ
- 2016 : മാമൂൺ വി ഷോരക
- 2016 : അൽ മിസാൻ
- 2017 : ഫെൽ ലാ ലാ ലാൻഡ്
- 2018 : സോക്ക് അല ക്വാട്ടക്
- 2019 : എൽ വാദ് സേയ്ഡ് എൽ ഷഹാത്ത്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Sameh, Yara (6 October 2020). "Hannah El Zahed Stuns in New Instagram Photos". See News. Retrieved 19 November 2020.
- ↑ "Hana El Zahed tells her career's story". Arabs Today. 19 February 2017. Retrieved 19 November 2020.
- ↑ 3.0 3.1 Simon, Alexander (10 August 2017). ""Sada El-Balad" hosts actress Hana El-Zahed". Standard Republic. Archived from the original on 6 September 2017. Retrieved 19 November 2020.
- ↑ Al-Youm, Al-Masry (22 May 2017). "Women stars dominate Ramadan 2017 TV season". Egypt Independent. Retrieved 19 November 2020.
- ↑ "Youssef El Sherif awaits Eid al-Adha on "the sons of Adam"". News Beezer. 1 June 2018. Retrieved 19 November 2020.
- ↑ "Jealousy? Hana Al Zahed's Fiancé is Angry About New Film's Poster". Al Bawaba. 22 January 2019. Retrieved 19 November 2020.
- ↑ Abusief, Fatma (12 September 2019). "Inside Ahmed Fahmy and Hana El Zahed's star-studded wedding". Emirates Woman. Retrieved 19 November 2020.
- ↑ "Terrifying! Hannah El Zahed Transferred to Hospital in Singapore During Honeymoon.. Is she Ok?". Al Bawaba. 23 September 2019. Retrieved 19 November 2020.
- ↑ "The heroes of the movie "The Washer" are under fire for a picture – Erm News". Eg24 News. 7 June 2020. Archived from the original on 2020-08-19. Retrieved 19 November 2020.
- ↑ Al Sherbini, Ramadan (10 July 2020). "Egyptian actress reports road harassment". Gulf News. Retrieved 19 November 2020.