Jump to content

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ: സാൻ ആൻഡ്രിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grand Theft Auto: San Andreas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വികസിപ്പിച്ചത്റോക്ക്സ്റ്റാർ നോർത്ത്
പുറത്തിറക്കിയത്റോക്ക്സ്റ്റാർ ഗെയിംസ്
കാപ്കോം (Japan)
നിർമ്മാണംLeslie Benzies Edit this on Wikidata
രചനഡാൻ ഹൗസർ
ജെയിംസ് വോറാൽl
ഡിജെ പൂ
സംഗീതംMichael Hunter Edit this on Wikidata
പരമ്പരഗ്രാൻഡ് തെഫ്റ്റ് ഓട്ടോ
യന്ത്രംറെൻഡർവെയർ
പ്ലാറ്റ്ഫോം(കൾ)PlayStation 2, മൈക്രോസോഫ്റ്റ് വിൻഡോസ്, Xbox, Mac OS X, Xbox 360 (XBLM), PlayStation 3 (PSN)
പുറത്തിറക്കിയത്
October 26, 2004
വിഭാഗ(ങ്ങൾ)ആക്ഷൻ, തുറന്ന ലോകം
തര(ങ്ങൾ)ഒരു കളിക്കാരൻ, പല കളിക്കാർ

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ:വൈസ് സിറ്റിക്ക് ശേഷം റോക്ക്സ്റ്റാർ നോർത്ത് ജിടിഎ പരമ്പരയിൽ സൃഷ്ടിച്ച ത്രിമാന ഗെയിമാണ് സാൻ ആൻഡ്രിയാസ്,പ്ലേസ്റ്റേഷനുവേണ്ടി 2004 ഒക്ടോബർ 26നും. മൈക്രോസോഫ്റ്റ് വിൻഡോസ്, എക്സ് ബോക്സ് പതിപ്പുകൾ 2005 ജൂൺ 7നും പുറത്തിറങ്ങി. ജി ടി എ പരമ്പരയിലെ ഏഴാമത്തെ പതിപ്പാണ് സാൻ ആൻഡ്രിയാസ്. തൃതീയ വീക്ഷണമുള്ള ഒരു 'ആക്ഷൻ അഡ്വഞ്ചർ' ഗെയിമാണിത്. അമേരിക്കയിലെ കലിഫോർണിയയിലെ സങ്കൽപ്പികനഗരമായ സാൻ ആൻഡ്രിയസിലാണ് ഗെയിമിൻറെ കഥ നടക്കുന്നത്. യഥാർഥ കാലിഫോർണിയൻ നഗരങ്ങളെ അടിസ്ഥാനമാക്കി മുന്ന് നഗരങ്ങൾ സാൻ ആൻഡ്രിയസിൽ സൃഷ്ടിച്ചിരിക്കുന്നു, ലോസ് സാന്റോസ് (ലോസാഞ്ചലസ്), സാൻ ഫിയെറോ (സാൻഫ്രാൻസിസ്കോ) ലാസ് വെഞ്ചുറാസ് (ലാസ് വെഗാസ്) എന്നിവയാണവ. തന്റെ അമ്മയുടെ കൊലപാതകത്തെത്തുടർന്ന് ലിബർട്ടി സിറ്റിയിൽ നിന്നും തിരികെ ലോസ് സാന്റോസിലെത്തുന്ന കാൾ 'സിജെ' ജോൺസൺ ആണ് പ്രധാനകഥാപാത്രം, നാട്ടിലെത്തിയ കാൾ പ്രശ്നങ്ങളിലകപ്പെട്ട തന്റെ സുഹൃത്തുക്കളെ രക്ഷിക്കുന്നതും അമ്മയുടെ മരണത്തിന്റെ രഹസ്യം ചുരുളഴിക്കുന്നുമാണ് ഗെയിമിന്റെ ഇതിവൃത്തം. ചില യഥാർഥവ്യക്തികളും സംഭവങ്ങളും ഗെയിമിനാധാരമാണ്, ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക (ബ്ലഡ്സ്,ക്രിപ്സ്,ഹിസ്പാനിക്കുകൾ), 1980കളിലെ മയക്കുമരുന്നു പ്രതിസന്ധി, എൽഎപിഡി റാംപാർട്ട് വിവാദം, 1992ലെ ലോസാഞ്ചലസ് കലാപം, തുടങ്ങിയ സംഭവങ്ങൾ ഇതിനെ സ്വാധീനിച്ചിരിക്കുന്നു. ആറാംതലമുറ വീഡിയോഗെയിമുകളിലെ പ്രധാനകണ്ണിയായ സാൻ ആൻഡ്രിയസ് എക്കാലത്തെയും മികച്ച ഗെയിമുകളിലൊന്നായാണ് കരുതപ്പെടുന്നത്, വിമർശകപ്രശംസ പിടിച്ചുപറ്റിയ ഇത് 2004ലെ ഏറ്റവും വില്പനനേടിയ ഗെയിമാണ്. (2011 വരെ 2.75 കോടി പതിപ്പുകൾ). ഏറ്റവും വിൽക്കപ്പെട്ട പ്ലേസ്റ്റേഷൻ 2 ഗെയിം എന്ന ബഹുമതിയും സാൻ ആൻഡ്രിയസിനു സ്വന്തമാണ്. എന്നിരുന്നാലും ഗെയിമിൽ കണ്ടുവന്ന അക്രമത്തിന്റെയും അശ്ലീലതയുടെയും സാന്നിധ്യം ഒട്ടേറെ വിവാദങ്ങൾക്കുകാരണമായി. കളിക്കാർ വികസിപ്പിച്ചെടുത്ത ലെെംഗികാതിപ്രസരമുള്ള 'ഹോട്ട് കോഫീ മോഡ്' വിവാദങ്ങൾക്ക് ആക്കംകൂട്ടുകയുംചെയ്തു. പ്രശ്നങ്ങൾക്കിടയിലും സാൻ ആൻഡ്രിയസ് ഒഎസ് എക്സ്, എക്സ്ബോക്സ് ലെെവ്, പ്ലേസ്റ്റേഷൻ നെറ്റ്വർക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഐ ഒഎസ്, ആൻഡ്രോയ്ഡ് തുടങ്ങിയ മൊബെെൽ പ്ലാറ്റ്ഫോമുകളിലും എത്തുകയും വിജയംകാണുകയും ചെയ്തു.

പ്രവർത്തനരീതി

[തിരുത്തുക]

തന്റെ മുൻഗാമികളുടേതിനു സമാനമായ പ്രവർത്തനരീതിയുള്ള സാൻ ആൻഡ്രിയസ്, അടിസ്ഥാനപരമായി തേഡ് പേഴ്സൺ ഷൂട്ടർ, ഡ്രെെവിംഗ് ഗെയിമുകൾ എന്നിവയോട് അടുത്തുനിൽക്കുന്നു. ഗെയിമിന്റെ വിശാലമായ തുറന്നലോകം കളിക്കാർക്ക് സൗകര്യാനുസരണം ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിനും യഥേഷ്ടം ഗെയിം ലോകവുമായി സംവദിക്കുന്നതിനും അവസരം നൽകുന്നു.