ഗ്രാന്റ് ക്രെംലിൻ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grand Kremlin Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്രാന്റ് ക്രെംലിൻ കൊട്ടാരം

സാർ ചക്രവർത്തിമാരുടെ താമസസ്ഥലമായിരുന്നു മോസ്കോവിൽ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് ക്രെം‌ലിൻ കൊട്ടാരം.റഷ്യൻ ,ബൈസാന്റിയൻ, നിർമ്മാണ വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമാണ് ഈ കൊട്ടാരം.1837-1951 കാലഘട്ടങ്ങളിലാണ് ഇത് നിർമ്മിച്ചത്.കോൺസ്റ്റന്റിൻ തോണിന്റെ നേതൃത്വത്തിലുള്ള ശില്പികളാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിനു പിന്നിൽ.
125 മീറ്റർ നീളവും 47 മീറ്റർ ഉയരവുമുള്ള കൊട്ടാരം 25000 ചതുരശ്ര മീറ്ററിൽ സ്ഥിതിചെയ്യുന്നു.ഉൾഭാഗത്ത് ചതുരാകൃതിയിലുള്ള മുറ്റമുള്ള ഈ കൊട്ടാരത്തിന് രണ്ടു നിലകളാണ്.രണ്ടാം നിലയിൽ രണ്ടു നിരകളിലായാണ്‌ ജനലുകൾ പിടിപ്പിച്ചിരിക്കുന്നത്.സെന്റ് ജോർജ്ജ്, വ്ലാദിമർ, അലക്സാണ്ടർ , ആൻഡ്രൂ , കാതറിൻ എന്നീ റഷ്യൻ ചക്രവർത്തിമാരുടെ പേരുകളീലുള്ള അഞ്ച് സ്വീകരണ മുറികൾ കൊട്ടാരത്തിലുണ്ട്.ഗവണ്മെന്റിന്റെ ഔദ്യോഗിക ആഘോഷങ്ങൾക്ക് വേദിയായി ജോർജ്ജ് വിസ്കിഹാൾ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  • മാതൃഭൂമി ഹരിശ്രീ 2006 മേയ്.