ഗ്രാന്റ് ക്രെംലിൻ കൊട്ടാരം
ദൃശ്യരൂപം
Grand Kremlin Palace | |
---|---|
Большой Кремлёвский дворец | |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Russian Revival, Byzantine Revival |
സ്ഥാനം | Moscow, റഷ്യ |
നിർദ്ദേശാങ്കം | 55°45′00″N 37°36′57″E / 55.75°N 37.6158°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1837 |
പദ്ധതി അവസാനിച്ച ദിവസം | 1849 |
ഉയരം | 47 m |
സാങ്കേതിക വിവരങ്ങൾ | |
തറ വിസ്തീർണ്ണം | 25,000 sq. m |
സാർ ചക്രവർത്തിമാരുടെ താമസസ്ഥലമായിരുന്നു മോസ്കോവിൽ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് ക്രെംലിൻ കൊട്ടാരം.റഷ്യൻ ,ബൈസാന്റിയൻ, നിർമ്മാണ വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമാണ് ഈ കൊട്ടാരം.1837-1951 കാലഘട്ടങ്ങളിലാണ് ഇത് നിർമ്മിച്ചത്.കോൺസ്റ്റന്റിൻ തോണിന്റെ നേതൃത്വത്തിലുള്ള ശില്പികളാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിനു പിന്നിൽ.
125 മീറ്റർ നീളവും 47 മീറ്റർ ഉയരവുമുള്ള കൊട്ടാരം 25000 ചതുരശ്ര മീറ്ററിൽ സ്ഥിതിചെയ്യുന്നു.ഉൾഭാഗത്ത് ചതുരാകൃതിയിലുള്ള മുറ്റമുള്ള ഈ കൊട്ടാരത്തിന് രണ്ടു നിലകളാണ്.രണ്ടാം നിലയിൽ രണ്ടു നിരകളിലായാണ് ജനലുകൾ പിടിപ്പിച്ചിരിക്കുന്നത്.സെന്റ് ജോർജ്ജ്, വ്ലാദിമർ, അലക്സാണ്ടർ , ആൻഡ്രൂ , കാതറിൻ എന്നീ റഷ്യൻ ചക്രവർത്തിമാരുടെ പേരുകളീലുള്ള അഞ്ച് സ്വീകരണ മുറികൾ കൊട്ടാരത്തിലുണ്ട്.ഗവണ്മെന്റിന്റെ ഔദ്യോഗിക ആഘോഷങ്ങൾക്ക് വേദിയായി ജോർജ്ജ് വിസ്കിഹാൾ ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- മാതൃഭൂമി ഹരിശ്രീ 2006 മേയ്.