ഗവൺമെൻറ് വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ് ജഗതി
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, പെതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന് സമീപത്തായി കുക്കിലിയാർ ലെയിനിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജഗതി ബധിര വിദ്യാലയം എന്നറിയപ്പെടുന്ന ഗവൺമെൻറ് വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ്, ജഗതി.[1]
ചരിത്രം
[തിരുത്തുക]1942 ൽ ദേവനേശൻ പനവിളയിൽ ആരംഭിച്ച അന്ധ ബധിര വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്ത് ഡി.പി.ഐ ജംഗ്ഷനടുത്തുള്ള കുക്കിലിയാർ ലെയ്നിൽ സ്ഥാപിച്ചു. 1980 ൽ ടെക്നിക്കൽ ഹൈസ്ക്കൂൾ ആയി ഉയർത്തിയ സ്ക്കൂളിൽ 1986 ൽ ഹൈസ്ക്കൂളും നിലവിൽ വന്നു. 1989 ൽ സ്ക്കൂൾ അന്ധർക്കും ബധിരർക്കുമായി വിഭജിച്ചു. ഉയർച്ചയുടെ പടവുകൾ കയറിയ സ്ക്കൂളിൽ 1995 ൽ വി.എച്ച്.എസ്.ഇ വിഭാഗവും 1997 ൽ എച്ച്.എസ്.എസ് വിഭാഗവും ആരംഭിച്ചു. 1999 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു. കേരള സംസ്ഥാനത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യൽ സ്ക്കൂൾ. ഹൈസ്ക്കൂൾ തലം വരെയുള്ള എല്ലാ അദ്ധ്യാപകരും ബധിരരെ പഠിപ്പിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണ്.