ഗവൺമെൻറ് വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ് ജഗതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, പെതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന് സമീപത്തായി കുക്കിലിയാർ ലെയിനിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജഗതി ബധിര വിദ്യാലയം എന്നറിയപ്പെടുന്ന ഗവൺമെൻറ് വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ്, ജഗതി.[1]

ചരിത്രം[തിരുത്തുക]

1942 ൽ ദേവനേശൻ പനവിളയിൽ ആരംഭിച്ച അന്ധ ബധിര വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്ത് ഡി.പി.ഐ ജംഗ്ഷനടുത്തുള്ള കുക്കിലിയാർ ലെയ്നിൽ സ്ഥാപിച്ചു. 1980 ൽ ടെക്നിക്കൽ ഹൈസ്ക്കൂൾ ആയി ഉയർത്തിയ സ്ക്കൂളിൽ 1986 ൽ ഹൈസ്ക്കൂളും നിലവിൽ വന്നു. 1989 ൽ സ്ക്കൂൾ അന്ധർക്കും ബധിരർക്കുമായി വിഭജിച്ചു. ഉയർച്ചയുടെ പടവുകൾ കയറിയ സ്ക്കൂളിൽ 1995 ൽ വി.എച്ച്.എസ്.ഇ വിഭാഗവും 1997 ൽ എച്ച്.എസ്.എസ് വിഭാഗവും ആരംഭിച്ചു. 1999 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു. കേരള സംസ്ഥാനത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യൽ സ്ക്കൂൾ. ഹൈസ്ക്കൂൾ തലം വരെയുള്ള എല്ലാ അദ്ധ്യാപകരും ബധിരരെ പഠിപ്പിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണ്.

അവലംബം[തിരുത്തുക]

  1. [1]|GVHSS FOR DEAF JAGATHY