ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കുളക്കട
ദൃശ്യരൂപം
(Govt. Higher secondary School, Kulakkada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ കൂളക്കട ഗ്രാമപഞ്ചായത്തിൽ എം.സി.റോഡിന്റെ സമീപത്താണ് കുളക്കട ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ യു.പി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള ക്ലാസ്സുകളാണുള്ളത്. എം. സി. റോഡിന്റെ വശത്തായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1910-ൽ ബ്രാഹ്മണർക്കുള്ള പാഠശാലയായി ആരംഭിച്ച ഈ വിദ്യലയം 1950-ൽ പൊതുവിദ്യാഭാസ്ഥപനമാക്കികൊണ്ട് സർക്കാർ ഉത്തരവായി.U.P തലം മുതൽ H.S.S തലം വരെയുള്ള ഈ സ്കൂളിൽ 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.