ഗൊഡ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Godde എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാമായണകഥയെ നാടൻ രീതിയിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് ഗൊഡ്ഡെ. കൊങ്കണി ഭാഷാവിഭാഗത്തിലുള്ള വൈശ്യ - വാണിയ വിഭാഗമാണ് വാല്മീകി രാമായണത്തെ സാധാരണക്കാരിൽ എത്തിക്കുന്നതിന് ജനകീയ രീതി സ്വീകരിച്ചത്. ഇത് പിൽക്കാലത്ത് ഗൊഡ്ഡെ രാമയൺ ആയി മാറി. കൊങ്കണി ഭാഷയുടെ തനതുകലയാണിത്.

ചരിത്രം[തിരുത്തുക]

15ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കേ ഇത് ഗോവയിൽ സ്ഥിരപ്രതിഷ്ടനേടി. 1540-ൽ പോർച്ചുഗീസുകാരുടെ പീഡനത്തിനിരയായ ഒരു കൂട്ടം ഗോവക്കാർ കേരളത്തിൽ കുടിയേറി. അവരുടെ മാതൃഭാഷ കൊങ്കണിയായിരുന്നു. 1600-നു ശേഷം ഫോർട്ടുകൊച്ചി അമരാവതി പ്രദേശത്ത് വൈശ്യ-വാണിയ വിഭാഗത്തിന്റെതായി രണ്ടു പ്രധാന ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഒന്ന് ശ്രീമട്ട് ജനാർദ്ദന ക്ഷേത്രവും മറ്റൊന്ന് അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രവും ആണ്. ദുഷ്ടഗണങ്ങളെ അകറ്റും എന്ന വിശ്വാസ പ്രമാണത്തിലാണ് ഗൊഡ്ഡെ ഇവിടെ നടത്തുന്നത്. ഫാൽഗുന മാസത്തിലെ ശുക്ലപക്ഷ ദ്വാദശി നാളിൽ ഈ കലാരൂപം ഇപ്പോഴും അവതരിപ്പിക്കപ്പെടുന്നു. [1]

അവലംബം[തിരുത്തുക]

  1. "ഗൊഡ്ഡെ". www.corporationofcochin.net. Archived from the original on 2014-12-08. Retrieved 29 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=ഗൊഡ്ഡെ&oldid=3630659" എന്ന താളിൽനിന്ന് ശേഖരിച്ചത്