ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Girls Islamic Organization എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.ഐ.ഒ
Gio flag.jpeg
രൂപീകരണം 1984 മാർച്ച് 5
ആസ്ഥാനം ഹിറ സെന്റർ
Location
President
അഫീദ അഹ്മദ്
മാതൃസംഘടന ജമാഅത്തെ ഇസ്ലാമി കേരള
Affiliations Islamism, ഇസ്ലാം
വെബ്സൈറ്റ് GIO Kerala Official Website

ജി.ഐ.ഒ കേരള . പൂർണ്ണനാമം. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ. കേരളത്തിലെ ഒരു വിദ്യാർത്ഥിനി സംഘടന. രൂപീകരണം 1984 മാർച്ച് 5 ന്. ജമാഅത്തെ ഇസ്ലാമി കേരളയുടെ വിദ്യാർത്ഥിനി വിഭാഗമായാണ് സംഘടന പ്രവർത്തിച്ചുവരുന്നത്. [1]

ലക്ഷ്യം[തിരുത്തുക]

വിദ്യാർത്ഥിനികളെയും യുവതികളെയും ശാക്തീകരിക്കുക, കാമ്പസിലും പൊതു സമൂഹത്തിലും ക്രിയാത്മകമായ ഇടപെടലുകളിലൂടെ സജീവമാവുക, പെൺകുട്ടികൾ നേരിടുന്ന വ്യക്തികത-സാമൂഹിക പ്രശ്‌നങ്ങൾ ഏറ്റെടുക്കുക മുതലായ ലക്ഷ്യത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്. ഇസ്ലാമികവും ആധുനികവുമായ വിജ്ഞാനം ഭാവിതലമുറയെ ക്രിയാത്മകമായ കാഴ്ചപ്പാടിലൂടെ വളർത്തിയെടുക്കാൻ ആവശ്യമായ ശിക്ഷണശീലങ്ങൾ നൽകുക തുടങ്ങിയവയും ജി.ഐ.ഒ ലക്ഷ്യം വെക്കുന്നു. [2]

പ്രവർത്തനങ്ങൾ[തിരുത്തുക]

സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള ബോധവൽകരണം,[3], വിദ്യാർഥികളുടെ അവകാശ സംരക്ഷണം, മുസ്ലിം സ്ത്രീകളുടെ അകാശ സംരക്ഷണം, പെൺകുട്ടികളുടെ ശാക്തീകരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടന യാഥാസ്ഥിക വിഭാഗങ്ങളിൽ നിന്നുള്ള എതിർപ്പുകൾക്ക് മറുപടി പറഞ്ഞാണ് മുന്നോട്ട് പോവുന്നത്. [4] ശിരോവസ്ത്രാവകാശവുമായി നടന്ന സമരത്തിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 2016 മെയ് ഒന്നിലെ സി.ബി.എസ്.ഇ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജി.ഐ.ഒ, എസ്.ഐ.ഒ സംയുക്തമായി സമർപ്പിച്ച ഹരജിയിൽ അനുകൂലമായി വിധി നേടാനായിട്ടുണ്ട്. മതപരമായ മുൻഗണനകൾ ഭരണഘടനാപരമായ അവകാശമാണെന്നു വ്യക്‌തമാക്കിയാണ്‌ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താക്കിന്റെ ഉത്തരവ്‌. [5]

ഉന്നത വിദ്യാഭ്യാസം ,പൊതുസേവനം, കരിയർ, മോട്ടീവേഷൻ, കൗൺസിലിങ് തുടങ്ങിയ മേഖലകളിലും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട സെമിനാറുകളും സംവാദങ്ങളും സിംപോസിയങ്ങളും നടത്താറുണ്ട്. സ്ത്രീ പള്ളിപ്രവേശം, ശരീഅത്ത് വിവാദം, മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം, സ്ത്രീ സൗഹൃദതൊഴിലിടം, സാംസ്‌കാരിക അധിനിവേശം, മദ്യവിരുദ്ധ സമരം,[6] സുഭദ്രകുടുംബം സുസ്ഥിര സമൂഹം, ഇസ്ലാമിലെ സ്ത്രീയുടെ പദവിയും മഹത്ത്വവും എന്നീ വിഷയങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹിക സേവനരംഗത്തും ആതുരശുശ്രൂശ രംഗത്തും സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. എൻഡോസൾഫാൻ, അട്ടപ്പാടി തുടങ്ങിയ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തതിട്ടുണ്ട്. സ്ത്രീധനം, ആർഭാടം, അന്ധവിശ്വാസങ്ങൾ തുടങ്ങിയ വിപത്തുകൾക്കെതിരെ ഇസ്ലാമിക മൂല്യങ്ങളിലൂന്നി പ്രവർത്തിക്കുന്നു. [7].പാരമ്പര്യവും നിയമങ്ങളും സ്ത്രീയെ രണ്ടാംകിടക്കാരാക്കുമ്പോൾ അതിനെ പൊളിച്ചെഴുതുകയാണ് വേണ്ടതെന്ന് ജി.ഐ.ഒ ആവശ്യപ്പെടുന്നു. [8]. ഭരണകൂട ഭീകരകതക്കെതിരെ സ്ത്രീകളെ അണിനിരത്തിയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. [9]

 • എക്‌പോസീവ്'എക്‌സിബിഷൻ
 • മജ്‌ലിസ് സ്‌പോർട്മീറ്റ്
 • തൽതീൽ ഖുർആൻ പാരായണ മത്സരം [10]
 • തർതീൽ എക്‌സ്‌പോ
 • ക്യാൻവാസ്‌കാർഫ് ചിത്രപ്രദർശനം
 • നേർക്കാഴ്ച്ചകൾ നാടക മത്സരം
 • പ്രോട്ടീൻ - വൊക്കേഷൻ കാമ്പുകൾ
 • ഹയർ സെക്കന്ററി കോൺഫറൻസ് [11]
 • ഹ്രസ്വചലചിത്ര മത്സരം
 • വിമൻസ് കൊളോക്കിയം.

നേതൃത്വം[തിരുത്തുക]

സംസ്ഥാന പ്രസിഡന്റ്: അഫീദ ജനറൽ സെക്രട്ടറി: ഫസ്‌ന മിയാൻ വൈസ് പ്രസിഡണ്ടുമാർ : നദ കെ. സുബൈർ, ഹാജറ പി.കെ ജോയിന്റ് സെക്രട്ടറിമാർ: സുഹൈല ഫർമീസ്, നാസിറ തയ്യിൽ

സമിതിയംഗങ്ങൾ:സുഹൈല എം.കെ, സുമയ്യ പി, ഹുസ്‌ന വി. നിസാം, നാജിയ കെ.കെ, ജാസ്മിൻ ടി.എം, ആനിസ കെ.എം, മാഹിറ എം.എസ്, നാസിറ ടി, റുഖിയ റഹ്മത്ത്, സഹ്‌ല എസ്, അഫീദ അഹമ്മദ്, ഫാഇസ, ലബീബ ഇബ്രാഹീം, മുർഷിദ പി.സി, നദ കെ. സുബൈർ, അസ്‌ന കെ. അമീൻ, സിത്താര ജബ്ബാർ, ആബിദ യു.

അവലംബം[തിരുത്തുക]

 1. "ജി.ഐ.ഒ". Official Website. ശേഖരിച്ചത് 2016-05-07. 
 2. http://giokerala.org/article/about-us
 3. "സ്‌ത്രീ സ്വത്വം തിരിച്ചറിയണം - ജി.ഐ.ഒ സമ്മേളനം". mykannur.com. ശേഖരിച്ചത് 2016-05-07. 
 4. "കരുത്തുറ്റ പെൺകൂട്ടത്തിന്‌ - ജി.ഐ.ഒ പ്രസിഡന്റുമായുള്ള അഭിമുഖം". ആരാമം വനിതാമാസിക. ശേഖരിച്ചത് 2016-05-07. 
 5. "മെഡിക്കൽ പ്രവേശന പരീക്ഷ: ശിരോവസ്‌ത്രത്തിന്റെ വിലക്ക്‌ നീക്കി". മംഗളം ദിനപത്രം. ശേഖരിച്ചത് 2016-05-07. 
 6. "Demanding prohibition powers". The Hindu 23.11.2008. ശേഖരിച്ചത് 2016-05-07. 
 7. "ജി.ഐ.ഒ പരിചയം". മംഗളം ദിനപത്രം. ശേഖരിച്ചത് 2016-05-07. 
 8. "ലിംഗപദവിയുടെ വിവിധവശങ്ങൾ ചർച്ചചെയ്ത് ജി.ഐ.ഒ സെമിനാർ". മാധ്യമം ദിനപത്രം. ശേഖരിച്ചത് 2016-05-07. 
 9. "'ഭരണകൂട ഭീകരതക്കെതിരെ പെൺ പ്രതിരോധം'". www.islamonlive.in. ശേഖരിച്ചത് 2016-05-07. 
 10. "വേറിട്ട മാതൃക തീർത്ത് തർത്തീൽ '12". പ്രബോധനം വാരിക. ശേഖരിച്ചത് 2016-05-07. 
 11. "ജി.ഐ.ഒ ഹയർസെക്കൻഡറി വിദ്യാർഥിസംഗമം". മാതൃഭൂമി ദിനപത്രം. ശേഖരിച്ചത് 2016-05-07. 

ബന്ധപെട്ട പേജുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ജി.ഐ.ഒ കേരള വെബ്‌-സൈറ്റ്