ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.ഐ.ഒ
രൂപീകരണം 1984 ജൂലൈ 7
ആസ്ഥാനം ഹിറ സെന്റർ
Location
President
പി. റുക്സാന
മാതൃസംഘടന ജമാഅത്തെ ഇസ്‌ലാമി കേരള
Affiliations Islamism, ഇസ്‌ലാം
വെബ്സൈറ്റ് GIO Kerala Official Website

ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖാ അമീറിന്റെ രക്ഷാധികാരത്തിൽ വിദ്യാർത്ഥിനികൾക്കു വേണ്ടി 1984 ജൂലൈ 7-ന് രൂപീകൃതമായ സംഘടനയാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ. (ജി.ഐ.ഒ.). വിദ്യാർത്ഥിനികൾക്കും യുവതികൾക്കും ഇസ്‌ലാമികവും ആധുനികവുമായ വിജ്ഞാനം നൽകി സ്ത്രീ സമൂഹത്തെ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മോചിപ്പിക്കുക, ഭാവിതലമുറയെ ഇസ്‌ലാമിക കാഴ്ചപ്പാടിലൂടെ വളർത്തിയെടുക്കാൻ ആവശ്യമായ ശിക്ഷണശീലങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ജി.ഐ.ഒ പ്രവർത്തിച്ചുവരുന്നു. ഹൈസ്കൂൾ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി ടീൻസ് സർക്കിളുകൾ പ്രവർത്തിക്കുന്നു. 2003 ആഗസ്റ്റിലാണ് ഇത് നിലവിൽ വന്നത്. ഇതിനുമുമ്പ് 15 വയസ്സിന് താഴെയുള്ളവരുടെ ബാലികാ സമാജം എന്ന സംഘടനയായിരുന്നു പ്രവർത്തിച്ചിരുന്നത്. ജി.ഐ.ഒയുടെ മുഖപത്രമായാണ് ആരാമം വനിതാ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.

നേതൃത്വം[തിരുത്തുക]

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരളയുടെ 2013- 2014 വർഷത്തെ നേതൃത്വം :

  • സംസ്ഥാന പ്രസിഡന്റ്‌ : പി. റുക്സാന
  • ജനറൽ സെക്രട്ടറി : സൗദ പേരാമ്പ്റ
  • വൈസ്‌ പ്രസിഡന്റ്‌ : എം.കെ. സുഹൈല
  • സെക്രട്ടറി : സംറ അബ്ദുൽറസാഖ്‌
  • മറ്റ്‌ സമിതിയംഗങ്ങൾ : എ. നജ്ദ, പി.എസ്‌. സുഫൈറ, പി. സുമയ്യ, എ.ആർ. തസ്നീം, പി.സി. മുർഷിദ, മാഹിദ ഫർഹാന, വി. ഹുസ്ന,നാഫിയ യൂസുഫ്‌, ഫൗസിയ, എസ്‌. സഹ്ല, സംറ അബ്ദുൽറസാഖ്‌, പി.എച്ച്‌ മുബീന, സുഹദ പർവീൻ, നവാല മുഅ്മിൻ (കണ്ണൂർ), ടി.എം. ജാസ്മിൻ (കണ്ണൂർ), എ.പി. റഹ്മത്ത്‌ (വയനാട്‌)[1]

വിവാദങ്ങൾ[തിരുത്തുക]

ജി.ഐ.ഒ. മുംബൈ ഘടകം തീവ്രവാദത്തിനു അനുകൂലമായ പ്രചരണങ്ങൾ നടത്തുന്നുവെന്നു മുംബൈ പോലീസ് ആരോപിക്കുന്നു.[2]. പോലീസിന്റെ ആരോപണം വസ്തുതാ പരമല്ലെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ മുംബൈ പൊലീസിനും സ്പെഷൽ ബ്രാഞ്ച് മേധാവി അഡീഷനൽ പൊലീസ് കമീഷണർ നാവൽ ബജാജിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ജമാഅത്തെ ഇസ്ലാമി മുന്നറിയിപ്പ് നൽകിയിരുന്നു.[3]. അന്വേഷണത്തെ തുടർന്ന് പോലീസിന് തെളിവ് കണ്ടെത്താവനാവാതിരിക്കുകയും വിവാദ റിപ്പോർട്ട് പിൻവലിച്ചതായി അറിയിക്കുകയും ചെയ്തു.[4] [5]. ഇതിനെതിരെ ജമാഅത്തെ ഇസ്ലാമി നിയമപരമായി മുന്നോട്ട് പോവുകയും [6] [7] 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.[8].ഒടുവിൽ 2016 മാർച്ച് 21ന് മുംബൈ പോലീസിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു.[9] [10][11]

അവലംബം[തിരുത്തുക]

ബന്ധപെട്ട പേജുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ജി.ഐ.ഒ കേരള വെബ്‌-സൈറ്റ്