ഗിജ ജുമുലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gija Jumulu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gija Jumulu

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ടെലിഗ്രാഫ് ക്രീക്കിൽ നിന്ന് 3,200 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പെർത്തിലെ കിംഗ്‌സ് പാർക്കിലേക്ക് മാറ്റിനടപ്പെട്ട ഒരു ബോബ് വൃക്ഷമാണ് ഗിജ ജുമുലു എന്നറിയപ്പെടുന്നത്. [1] പൂർണ്ണവളർച്ചയെത്തിയ ഒരു വൃക്ഷത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ കരയാത്രയായി ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നു.[2]

ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് നോർത്തേൺ ഹൈവേയിൽ[3] പാലം നിർമ്മിക്കുന്നതിനായി ഈ വൃക്ഷം നീക്കം ചെയ്യുകയും 2008 ജൂലൈ 20 ന് കിംഗ്സ് പാർക്കിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു.[1] 36 ടൺ (79-ആയിരം പൗണ്ട്) ഭാരമുള്ള ഈ വൃക്ഷത്തിന് 750 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വാർമുണിനടുത്തുള്ള തദ്ദേശീയരായ ഗിജകളുടെ ഭാഷയിൽ ബോബ് മരങ്ങളുടെ പേരായ ജുമുലു എന്ന പദത്തിൽ നിന്നാണ് ഈ വൃക്ഷത്തിന് നൽകിയിരിക്കുന്നത്. ബോബ് മരങ്ങൾ 2,000 വർഷം വരെ ജീവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.[4]

ദീർഘമായ യാത്രയ്ക്കിടെ വൃക്ഷത്തിന്റെ തായ്ത്തടിയുടെ ഉപരിതലത്തിൽ കേടുപാടുകൾ സംഭവിച്ചു. അതിന്റെ ഫലമായി പുറംതൊലി ചീഞ്ഞഴുകിപ്പോവുകയും . കിംഗ്സ് പാർക്കിലെ വിദഗ്ദർ കേടായ ഭാഗങ്ങൾ നീക്കം ചെയ്യുകയും വൃക്ഷത്തിന്റെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്തു[5] 2016-ൽ നടത്തിയ പരിശോധനയിൽ ഈ വൃക്ഷം ആരോഗ്യമുള്ളതായി വിലയിരുത്തപ്പെട്ടു.[6]

References[തിരുത്തുക]

  1. 1.0 1.1 "Boab marks 10 years". Botanic Gardens and Parks Authority. Department of Biodiversity, Conservation and Attractions, Government of Western Australia. 2018-09-27. Archived from the original on 2018-10-14. Retrieved 2018-10-14.
  2. "The Boab Journey". Botanic Gardens and Parks Authority. Archived from the original on 2011-03-15. Retrieved 1 October 2012.
  3. "The Community and the Environment Meet". BGC In The Community Newsletter. Archived from the original on 9 October 2012. Retrieved 1 October 2012.
  4. "Big boab tree bound for Perth park". 9 News. 10 July 2008. Archived from the original on 30 December 2012.
  5. "Perth's big boab is doing well (audio)". ABC News. 8 March 2012. Archived from the original on 4 March 2016. Retrieved 1 October 2012.
  6. Fernandes, Aaron (27 ഏപ്രിൽ 2016). "Popular boab tree is fighting fit". Phys.org. Science X network. Retrieved 14 ഒക്ടോബർ 2018.
"https://ml.wikipedia.org/w/index.php?title=ഗിജ_ജുമുലു&oldid=3983034" എന്ന താളിൽനിന്ന് ശേഖരിച്ചത്