ജോർജ് വിയ
Personal information | |||
---|---|---|---|
Full name |
George Tawlon Manneh Oppong Ousman Weah | ||
Height | 1.84 മീ (6 അടി 0 ഇഞ്ച്) | ||
Position(s) | Striker | ||
Youth career | |||
1981–1984 | Young Survivors Clareton | ||
1984–1985 | Bongrange Company | ||
Senior career* | |||
Years | Team | Apps | (Gls) |
1985–1986 | Mighty Barrolle | 10 | (7) |
1986–1987 | Invincible Eleven | 23 | (24) |
1987 | Africa Sports | 2 | (1) |
1987–1988 | Tonnerre Yaoundé | 18 | (14) |
1988–1992 | Monaco | 103 | (47) |
1992–1995 | Paris Saint-Germain | 96 | (32) |
1995–2000 | Milan | 114 | (46) |
2000 | → Chelsea (loan) | 11 | (3) |
2000 | Manchester City | 7 | (1) |
2000–2001 | Marseille | 19 | (5) |
2001–2003 | Al-Jazira | 8 | (13) |
National team | |||
1988–2007 | Liberia | 60 | (22) |
*Club domestic league appearances and goals |
ജോർജ് വിയ ലൈബീരിയയിൽ നിന്നുള്ള ഫുട്ബോൾ താരമാണ്. ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്ബോളറായി വിലയിരുത്തപ്പെടുന്നു. 1995-ൽ ഫിഫ ലോക ഫുട്ബോളർ, യൂറോപ്യൻ ഫുട്ബോളർ, ആഫ്രിക്കൻ ഫുട്ബോളർ എന്നീ ബഹുമതികൾ കരസ്ഥമാക്കി ശ്രദ്ധേയനായി. ലോകമറിയുന്ന ഫുട്ബോൾ താരമായിട്ടും സ്വന്തം രാജ്യത്തെ ഒരിക്കൽപോലും ലോകകപ്പിന്റെ ഫൈനൽറൌണ്ടിലെത്തിക്കാൻ വിയയ്ക്കു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രതിഭാ ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് വിയ ഒഴികെ ലോകോത്തര നിലവാരമുള്ള കളിക്കാരൊന്നും ലൈബീരിയയിലില്ലാത്തതുകൊണ്ടാണിത്. ഫുട്ബോളിൽ നിന്നും നേടിയ സമ്പത്തിലധികവും മാതൃരാജ്യത്ത് വികസന പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു. 2006ൽ ലൈബീരിയൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2017 ഡിസംബറിലെ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് ജോസഫ് ബക്കായിയെ പരാജയപ്പെടുത്തി 2018 ജനുവരിയിൽ പ്രസിഡണ്ട് ആയി സ്ഥാനമേറ്റു.