ഗീഥാ സലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Geetha salam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ സിനിമാ-സീരിയൽ നടനായിരുന്നു ഗീഥാ സലാം(മരണം 19 ഡിസംബർ 2018). നാടകനടനായി അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചു.

ജീവിതരേഖ[തിരുത്തുക]

കൊല്ലം ഓച്ചിറ സ്വദേശിയാണ്. ചങ്ങനാശ്ശേരി ഗീഥാ തിയ്യറ്റേഴ്സിൽ അഞ്ചു വർഷം അഭിനയിച്ചു. ഇതുവഴിയാണ് ഗീഥാ സലാം എന്ന പേര് ലഭിച്ചത്. നാടകകൃത്ത്,സംവിധായകൻ എന്നീ നിലകളിലും സജീവമായിരുന്നു. പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായിരുന്നു. നാടകരംഗത്ത് സജീവമാകാൻ ജോലി രാജിവയ്ക്കുകയായിരുന്നു.

സിനിമകൾ[തിരുത്തുക]

ഈ പറക്കും തളിക, കുഞ്ഞിക്കൂനൻ, കുബേരൻ,സദാനന്ദന്റെ സമയം, ഗ്രാമഫോൺ, മാമ്പഴക്കാലം, ജലോത്സവം, വെള്ളിമൂങ്ങ, റോമൻസ്, തിങ്കൾ മുതൽ വെള്ളി വരെ തുടങ്ങി എൺപതിലധികം സിനിമകങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

1987ൽ തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും 2010ൽ സംഗീത നാടക അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗീഥാ_സലാം&oldid=2923455" എന്ന താളിൽനിന്ന് ശേഖരിച്ചത്