ഉള്ളടക്കത്തിലേക്ക് പോവുക

ഗീഥാ സലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീഥാ സലാം
പ്രമാണം:Geetha Salam Latest.jpg
ഗീഥാ സലാം
Born
അബ്ദുൽ സലാം

(1946-10-09)9 ഒക്ടോബർ 1946
Died19 ഡിസംബർ 2018(2018-12-19) (72 വയസ്സ്)
Other namesസലാം
Occupations
Years active1979 – 2018
Spouseറഹ്മത്ത്
Children2

പ്രമുഖ സിനിമാ-സീരിയൽ നടനായിരുന്നു ഗീഥാ സലാം(മരണം 19 ഡിസംബർ 2018). നാടകനടനായി അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചു.

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ഓച്ചിറ സ്വദേശിയാണ്. ചങ്ങനാശ്ശേരി ഗീഥാ തിയ്യറ്റേഴ്സിൽ അഞ്ചു വർഷം അഭിനയിച്ചു. ഇതുവഴിയാണ് ഗീഥാ സലാം എന്ന പേര് ലഭിച്ചത്. നാടകകൃത്ത്,സംവിധായകൻ എന്നീ നിലകളിലും സജീവമായിരുന്നു. പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായിരുന്നു. നാടകരംഗത്ത് സജീവമാകാൻ ജോലി രാജിവയ്ക്കുകയായിരുന്നു. ഭാര്യ റഹുമത്ത് ബീവി, മക്കൾ: ഷഹീർ, ഷാൻ.

സിനിമകൾ

[തിരുത്തുക]

ഈ പറക്കും തളിക, കുഞ്ഞിക്കൂനൻ, കുബേരൻ, സദാനന്ദന്റെ സമയം, ഗ്രാമഫോൺ, മാമ്പഴക്കാലം, ജലോത്സവം, വെള്ളിമൂങ്ങ, റോമൻസ്, തിങ്കൾ മുതൽ വെള്ളി വരെ തുടങ്ങി എൺപതിലധികം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]

1987ൽ തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും 2010ൽ സംഗീത നാടക അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്.

2018 ഡിസംബർ 19 ന് വൈകുന്നേരം 4.30 ന് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗീഥാ സലാം ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം സംവിധായകൻ
2015 തിങ്കൾ മുതൽ വെള്ളി വരെ പുഷ്പവല്ലിയുടെ അമ്മാവൻ കണ്ണൻ താമരക്കുളം
2014 മത്തായി കുഴപ്പക്കാരനല്ല ടീസ്റ്റാൾ ഉടമ അക്കു അക്ബർ
ജോൺ പോൾ വാതിൽ തുറക്കുന്നു പണിക്കർ ചന്ദ്രഹാസൻ
വെള്ളിമൂങ്ങ[1] രാഷ്ട്രീയക്കാരൻ ജിബു ജേക്കബ്
2014 റോമൻസ് ഒറാക്കിൾ ബോബൻ സാമുവൽ
ശൃംഗാരവേലൻ ജ്യോതിഷി ജോസ് തോമസ്
2008 തിരുനക്കര പെരുമാൾ പ്രസാദ് വാളച്ചേരി
2008 മലബാർ വെഡ്ഡിംഗ് രാജേഷ് ഫൈസൽ
കനൽ കണ്ണാടി എ.കെ. ജയൻ പൊതുവാൾ
2007 വീരാളിപ്പാട്ട് മമ്മദിക്ക കുക്കു സുരേന്ദ്രൻ
2006 കനക സിംഹാസനം[2] കനകാംബരന്റെ അച്ഛൻ രാജസേനൻ
കിസാൻ അയ്യപ്പൻ സിബി മലയിൽ
2005 കൊച്ചി രാജാവ് ഓട്ടോ ഡ്രൈവർ ജോണി ആന്റണി
മാണിക്യൻ കെ. കെ. ഹരിദാസ്
പാണ്ടിപ്പട ബ്രോക്കർ റാഫി മെക്കാർട്ടിൻ
ഡെഡ് ലൈൻ[3] കൃഷ്ണജിത്ത് എസ് വിജയൻ
ഡിസംബർ അശോക് ആർ. നാഥ്
2004 ജലോൽസവം കുഞ്ഞൂഞ്ഞ് സിബി മലയിൽ
മാമ്പഴക്കാലം അഷറഫ് ജോഷി
കേരള ഹൗസ് ഉടൻ വില്പനക്ക് അമ്മാവൻ താഹ
ഉദയം ജ്യോതിഷി വിനു ജോമോൻ
ഞാൻ പിറന്ന വീട് കെ. പി. സുനിൽ
2003 ഗ്രാമഫോൺ സൈഗാൾ യൂസഫ് കമൽ
എന്റെ വീട് അപ്പുവിന്റെയും ഭാസ്കരൻ സിബി മലയിൽ
സദാനന്ദന്റെ സമയം സൈതാലി അക്കു അക്ബർ - ജോസ്
മീരയുടെ ദുഃഖവും മുത്തുവിൻ്റെ സ്വപ്നവും വിനയൻ
2002 കുബേരൻ സുന്ദർ ദാസ്
സാവിത്രിയുടെ അരഞ്ഞാണം മോഹൻ കുപ്ലേരി
2001 ഈ പറക്കും തളിക വരന്റെ അച്ഛൻ താഹ
മേഘസന്ദേശം റോസിയുടെ മുത്തച്ഛൻ രാജസേനൻ
1979 മാണി കോയ കുറുപ്പ് എസ്.എസ്. ദേവദാസ്
  • വസന്തത്തിന്റെ കനൽ വഴികൾ
  • ടു ലെറ്റ് അമ്പാടി ടാക്കീസ്
  • ഡേവിഡ് ആന്റ് ഗോലിയാത്ത്
  • ഔട്ട്സൈഡർ
  • ഈ തിരക്കിനിടയിൽ
  • വെള്ളരിപ്രാവിന്റെ ചങ്ങാതി
  • രൗദ്രം

ടെലിവിഷൻ പരമ്പര

[തിരുത്തുക]
  • ഗ്രാൻഡ് കേരള സർക്കസ് (മീഡിയ വൺ ടി.വി.) 2014
  • അക്കമ്മ സ്റ്റാലിനും പത്രോസ് ഗാന്ധിയും (ഏഷ്യാനെറ്റ്) 2015
  • ഈറൻ നിലാവ് (DD മലയാളം) 2014
  • അമല (മഴവിൽ മനോരമ) 2013
  • അമ്മക്കിളി (ഏഷ്യാനെറ്റ്) 2011
  • കുട്ടിച്ചാത്തൻ (സൂര്യ TV) 2008
  • എല്ലാം മായാജാലം (ഏഷ്യാനെറ്റ്) 2005
  • ആ അമ്മ (കൈരളി ടി.വി.) 2007-2008
  • കടമറ്റത്തു കത്തനാർ (TV പരമ്പര) (ഏഷ്യാനെറ്റ്) 2004

അവലംബം

[തിരുത്തുക]
  1. "Vellimoonga will fly on 25th. | Vellimoonga Will be screened on 25th". indiaz.com. Retrieved 2016-10-10.
  2. HostOnNet.com. "BizHat.com - Kanakasimhasanam Review. Jayaram, Karthika, Lakshmi Gopalaswami, Kiran Raj, Janardhanan, Bheeman Raghu, Geetha Salam, Kalasala Babu, Tom Jacob, Venjaramoodu Suraaj, Saju Kodiyan, Subi, Kochupreman". movies.bizhat.com. Archived from the original on 2017-02-17. Retrieved 2016-10-10.
  3. "Deadline Malayalam movie, Deadline Moivie stills, Deadline Photo Gallery". www.malayalamcinema.com. Archived from the original on 2016-10-19. Retrieved 2016-10-10.
"https://ml.wikipedia.org/w/index.php?title=ഗീഥാ_സലാം&oldid=4564860" എന്ന താളിൽനിന്ന് ശേഖരിച്ചത്