ഗന്ധകശാല
വയനാട് മേഖലയിൽ കൃഷി ചെയ്യുന്ന ഒരു പരമ്പരാഗത സുഗന്ധ നെല്ലിനമാണ് ഗന്ധകശാല.ആറ് മാസത്തോളം മൂപ്പുണ്ട് ഈ ഇനത്തിന്[1]. തിളങ്ങുന്ന വയ്ക്കോൽ നിറമുള്ള ചെറിയ ഉരുണ്ട നെന്മണികളായ ഇതിന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലൂടെ വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന ദേശീയ കാർഷിക നവീകരണ പദ്ധതിയുടെ ഭാഗമായി ഈ നെല്ലിനത്തിന് കേന്ദ്രസർക്കാറിന്റെ ഭൂപ്രദേശ സൂചിക രജിസ്‌ട്രേഷൻ ലഭിച്ചിട്ടുണ്ട്.[2] ഗന്ധകശാലയുടെ അരിയ്ക്ക് ചന്ദനത്തിന്റെ മണമാണ്. പരമ്പരാഗതമായി ചെട്ടി വിഭാഗക്കാരാണ് ഗന്ധകശാല പ്രധാനമായും കൃഷി ചെയ്യുന്നത്.വയനാട്ടിലെ ചേകാടി, തിരുനെല്ലി ഭാഗങ്ങളിലാണ് കൃഷി കൂടുതലായുള്ളത്[3]. സാധാരണ നാലടിയോളം ഉയരത്തിൽ വളരുന്ന നെൽച്ചെടിയാണ് ഗന്ധകശാല.മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് പകുതിയോളമേ വിളവ് ലഭിക്കുകയുള്ളൂ.[4]. ബിരിയാണി, നെയ്‌ച്ചോർ എന്നിവ തയ്യാറാക്കാൻ സാധാരണയായി ഈ നെല്ലരി ഉപയോഗിക്കുന്നത്. പച്ചരിയായി ഉപയോഗിക്കുന്ന ഈ നെല്ല് ഒന്നാം വിളയ്ക്കാണ് വിളയിറക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-03-16.
- ↑ ജീരകശാല, ഗന്ധകശാലാ നെല്ലിനങ്ങൾക്ക് കേന്ദ്ര ഭൂപ്രദേശ സൂചക രജിസ്‌ട്രേഷൻ-മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഗന്ധകശാല കൃഷി സംരക്ഷണത്തിന് പദ്ധതികളില്ല - മാധ്യമം
- ↑ ഗന്ധകശാല നെൽകൃഷി കൗതുകക്കാഴ്ചയായി - മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]