തീപ്പൊരിക്കണ്ണൻ
ദൃശ്യരൂപം
(Gallicrex cinerea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| തീപ്പൊരിക്കണ്ണൻ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Gallicrex Blyth, 1852 |
| Species: | G. cinerea |
| Binomial name | |
| Gallicrex cinerea (Gmelin, 1789) | |
കുളക്കോഴിയുടെ അടുത്ത ബന്ധുവാണ് തീപ്പൊരിക്കണ്ണൻ(ഇംഗ്ലീഷ്: Watercock). ചതുപ്പുനിലങ്ങളും വയലുകളും ആണ് ഇതിന്റെ സ്വാഭാവിക വാസസ്ഥലം. താമരയും കുളവാഴയും ധാരാളമുള്ള വലിയ ജലാശയങ്ങളും സസ്യസമൃദ്ധമായ ചതുപ്പുകളുമാണ് ഇഷ്ട്ടപ്പെട്ട വാസസ്ഥലം.
പ്രജനനം
[തിരുത്തുക]പ്രജനനകാലത്ത് ആൺ പക്ഷിയുടെ ദേഹം കറുത്ത നിറവും കൊക്കും കണ്ണും തലയിലെ പൂവും കാലുകളും ചുവപ്പ് നിറവും ആയിരിക്കും. മറ്റു കാലങ്ങളിൽ ആൺ പക്ഷിക്ക് തവിട്ടു നിറമാണ്. പെൺ പക്ഷിയുടെ ദേഹം എപ്പോഴും തവിട്ടു നിറമാണ്.
ഭക്ഷണം
[തിരുത്തുക]ചെറിയ പ്രാണികളും മത്സ്യങ്ങളുമാണ് പ്രധാന ആഹാരം. പൂർണ്ണ വളർച്ചയെത്തിയ ആൺ പക്ഷിക്ക് ഏതാണ്ട് 43 സെന്റീ മീറ്ററും പെൺ പക്ഷിക്ക് ഏതാണ്ട് 36 സെന്റീ മീറ്ററും നീളമുണ്ടാകും.[1] [2][3]
അവലംബം
[തിരുത്തുക]- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 487. ISBN 978-81-7690-251-9.
{{cite book}}:|access-date=requires|url=(help)