Jump to content

ഗലീന വർലമോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Galina Varlamova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഈവങ്ക് എഴുത്തുകാരിയും ഭാഷാശാസ്ത്രജ്ഞയും നാടോടി ശാസ്ത്രജ്ഞയുമായിരുന്നു ഗലീന ഇവാനോവ്ന വർലമോവ അല്ലെങ്കിൽ കെപ്‌റ്റ്യൂക്ക് (തദ്ദേശീയനാമം) (ജനുവരി 18, 1951 - 19 ജൂൺ 2019) (റഷ്യൻ: ഗലീന ഇവനോവ്ന വാർലമോവ, കെപ്തുകെ) . ഈവങ്ക് ഭാഷയിലും നാടോടിക്കഥകളിലും അവർ വിദഗ്ദ്ധയായിരുന്നു. അവർ റഷ്യൻ, ഈവൻക്, യാകുത് ഭാഷകളിൽ എഴുതി.[1]

റഷ്യയിലെ സൈബീരിയയിലെ അമുർ മേഖലയിൽ ഈവൻകി നാടോടികളായ വേട്ടക്കാരൻ-റെയിൻഡിയർ ഇടയ കുടുംബത്തിൽ 1951 ൽ ഗലീന "കെപ്‌റ്റ്യൂക്ക്" വർലമോവ ജനിച്ചു. 1969 നും 1974 നും ഇടയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർസൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടി. അവിടെ ഒരു ഫോക്ക്‌ലോറിസ്റ്റും പ്രഗത്ഭയായ ഭാഷാപണ്ഡിതയുമായി അവർ കഴിവുകൾ നേടി.[2]

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Эпические традиции в эвенкийском фольклоре. Якутск, Изд-во "Северовед", 1996. The book was heavily criticized.[3]
  • Имеющая свое имя Джелтула-река. Повесть. - Якутск, 1989;
  • Рассказы Чэриктэ. На эвенкийском и русском языках. - Красноярск, 1990;
  • Маленькая Америка. Повесть, рассказы. - М., 1991;
  • Двуногий да поперечноглазый, черноголовый человек - эвенк и его земля Дулин Буга. - Якутск, 1991
  • "Фразеологизмы в эвенкийском языке", Новосибирск: Наука. Сиб. отд-ние, 1986. – 80 с. ( Ph.D. thesis)
  • "Эвенкийские сказания и сказки"

അവലംബം

[തിരുത്തുക]
  1. Keptuke from "Писатели земли Олонхо: Биобиблиогр. справ." – Якутск, 1995. – p. 129 (in Russian)
  2. Snowchange. "Two Knowledge Holders Lost: Mourning Galina Varlamova and Teijo Feodoroff | Snowchange Cooperative" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-02-09.
  3. A book review Archived 2016-03-04 at the Wayback Machine (in Russian)
"https://ml.wikipedia.org/w/index.php?title=ഗലീന_വർലമോവ&oldid=3803768" എന്ന താളിൽനിന്ന് ശേഖരിച്ചത്