ജി.എം.വി.എച്ച്.എസ്‌.എസ്‌.ഗേൾസ്, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G.M.V.H.S.S. Girls Thrissur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എം.വി.എച്ച്.എസ്‌.എസ്‌.ഗേൾസ്, തൃശ്ശൂർ
Govt.Model V.H.S & H.S.S.jpg
തരംഎൽ.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
സ്ഥാപിതം1889, കേരള വർമ്മ അഞ്ചാമൻ
സ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ ഇന്ത്യ
ക്യാമ്പസ്തൃശ്ശൂർ നഗരം

തൃശ്ശൂർ പട്ടണത്തിൽ ചെമ്പൂക്കാവ് പാലസ് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാള മീഡിയം സർക്കാർ വിദ്യാലയമാണ് ജി.എം.വി.എച്ച്.എസ്‌.എസ്‌.ഗേൾസ്, തൃശ്ശൂർ. ഇത് തൃശ്ശൂർ മോഡൽ ഗേൾസ് സ്കൂൾ എന്നും അറിയപ്പെടുന്നു. 1889 ജൂൺ 1ന് ഈ സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിൽ പെൺകുട്ടികൾക്കായി പണിത ആദ്യത്തെ സ്കൂൾ കൂടിയാണ്[1]. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ, നെഹ്‌റു പാർക്കിന് എതിർവശമായും സ്വപ്ന തിയേറ്ററിന് വലതു വശമായും ഈ സ്കൂളിലേക്ക് പ്രവേശിക്കുവാൻ ഒരു വാതിൽ കൂടിയുണ്ട്.

ഈ സ്കൂൾ അങ്കണത്തിൽ തന്നെയാണ് ശ്രീരാമവർമ്മ കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് (പഴയ എസ്‌.ആർ.വി. മ്യൂസിക് സ്കൂൾ) എന്ന ഗവ.മ്യൂസിക് കോളേജും പ്രവർത്തിക്കുന്നത്. മുൻപ്, ഈ സ്ഥാപനം സ്കൂൾ തലത്തിലായിരുന്നപ്പോൾ മോഡൽ ഗേൾസ് സ്കൂളിന്റെ നടത്തിപ്പിൻക്കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. രണ്ടിന്റെയും പ്രധാനാധ്യാപകനും ഒരാളായിരുന്നു.

സ്വരാജ് റൗണ്ടിൽ ഉള്ള പ്രവേശന വഴി

ചരിത്രം[തിരുത്തുക]

1889-ൽ, അന്നത്തെ കൊച്ചി രാജാവായിരുന്ന കേരള വർമ്മ അഞ്ചാമൻ വിക്ടോറിയ രാജ്ഞിയുടെ നാമധേയത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ സമീപമാണ് ഈ സ്കൂൾ ആദ്യം തുടങ്ങിയത്. സ്വാതന്ത്ര്യാനന്തരം സ്‌കൂളിന്റെ പേര് മോഡൽ ഗേൾസ് സ്കൂൾ എന്നാക്കി മാറ്റി.

പാഠ്യപദ്ധതികൾ[തിരുത്തുക]

എൽ.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.ഇ.സെക്ഷനിൽ പ്രൊഡൿഷന് കം ട്രയിനിങ് സെന്റർ സി.ബി.പി.എം-ന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികൾക്ക് റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്.[2]

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • സ്കൗട്ട് & ഗൈഡ്സ്
  • ബൂട്ടിപാ൪ല൪
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഇക്കൊ ക്ലബ്ബ്

അവലംബം[തിരുത്തുക]

  1. "മോഡലിന്‌ നടക്കാവ് മോഡൽ". mathrubhumi.com. 2016 ഫെബ്രുവരി 09. ശേഖരിച്ചത് 2016 ഫെബ്രുവരി 09.
  2. "മോഡൽ ഗേൾസ് സ്‌കൂളിൽ ലൈബ്രറി - റീഡിങ് റൂം ഉദ്ഘാടനം". mathrubhumi.com. 2015 ജൂലൈ 08. ശേഖരിച്ചത് 2015 ജൂലൈ 08.

പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]