ജി.എൽ.പി. സ്കൂൾ കൂവേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G.L.P.School Koovery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൂവേരിയിലെ പ്രസിദ്ധമായ ജന്മികുടുംബമായ പോത്തേര കല്ലൂർ വീട്ടിലെ കാരണവന്മാർ കുടുംബത്തിലുള്ള കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ്‌ പിന്നീട് ഗവ: എൽ.പി.സ്കൂളായി മാറിയത്. കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിനു താഴെയുള്ള ഒരു പറമ്പിലായിരുന്നു പള്ളിക്കൂടം ആരംഭിച്ചത്. പിന്നീട് സ്കൂൾ ഇന്നു സ്ഥിതിചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി. 1937 ൽ അഞ്ചാം ക്ളാസ്സ് വരെയുള്ള സ്കൂൾ ആയി ഉയരുകയും പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു. 1957 ൽ ഗവ: എൽ.പി. സ്കൂളായി മാറി. കല്ലൂർ കോമൻ മാസ്റ്റർ, കല്ലൂർ ശേഖരൻ മാസ്റ്റർ എന്നിവർ ഇവിടുത്തെ ആദ്യകാല അദ്ധ്യാപകരായിരുന്നു. തുടർന്ന് കെ. കുഞ്ഞനന്തൻ നമ്പ്യാർ, കെ. കൃഷ്ണൻ നമ്പ്യാർ, കെ. കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ അദ്ധ്യാപരായി സേവനമനുഷ്ഠിച്ചു.

1962 ലാണ്‌ സ്കൂളിന്റെ കെട്ടിടം ആദ്യമായി പുതുക്കിപണിതത്. ഡോ: പി.പി. ബാലൻ മാസ്റ്റർ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ്‌ ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന്‌ പരിഹാരം കണ്ടുകൊണ്ട് വാട്ടർ അതോറിട്ടിയുടെ കുടിവെള്ള സൗകര്യം ഏർപ്പെടുത്തിയത്.

"https://ml.wikipedia.org/w/index.php?title=ജി.എൽ.പി._സ്കൂൾ_കൂവേരി&oldid=1036568" എന്ന താളിൽനിന്ന് ശേഖരിച്ചത്