ഫാൾസ് സൺസെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(False sunset എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫാൾസ് സൺസെറ്റ് എന്ന് വിശേഷിപ്പിക്കുന്ന അന്തരീക്ഷ പ്രതിഭാസം, ഒന്നുകിൽ (1) സൂര്യൻ ചക്രവാളത്തിന് മുകളിൽ ഒരു നിശ്ചിത ഉയരത്തിൽ ആയിരിക്കുമ്പോൾ തന്നെ അത് അസ്തമിക്കുന്നതായി തോന്നലുണ്ടാകുന്നതോ, അല്ലെങ്കിൽ (2) സൂര്യൻ ഇതിനകം ചക്രവാളത്തിന് താഴെ എത്തിയിട്ടും, അത് ചക്രവാളത്തിലോ അതിന് മുകളിലോ ആണെന്ന് തോന്നുന്നതോ ആണ്. ഇത് ഒരു ഫാൾസ് സൺറൈസിൻ്റെ വിപരീതത്തെ പ്രതിനിധീകരിക്കുന്നു. സാഹചര്യങ്ങളെ ആശ്രയിച്ച്, ഈ പ്രതിഭാസങ്ങൾക്ക് ഒരു യഥാർത്ഥ സൂര്യാസ്തമയത്തിന്റെ പ്രതീതി നൽകാൻ കഴിയും.

അന്തരീക്ഷത്തിലെ നിരവധി അവസ്ഥകൾ മൂലം ഇത് സംഭവിക്കാം. ഏറ്റവും സാധാരണമായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളിൽ (ഇവ പലപ്പോഴും സിറോസ്ട്രാറ്റസ് മേഘങ്ങളുടെ രൂപത്തിൽ ഉണ്ടാകാം) സൂര്യപ്രകാശത്തിന്റെ പ്രതിഫലനവും അപവർത്തനവും മൂലം ഉണ്ടാകുന്ന ഒരു തരം ഹാലോ ആണ് ഇത്. ഏത് തരത്തിലുള്ള "ഫാൾസ് സൺസെറ്റ്" എന്നതിനെ ആശ്രയിച്ച്, ഹാലോ സൂര്യന് മുകളിലോ (അത് ചക്രവാളത്തിന് താഴെ മറഞ്ഞിരിക്കുന്നു) അല്ലെങ്കിൽ അതിന് താഴെയായോ പ്രത്യക്ഷപ്പെടണം (ഈ സാഹചര്യത്തിൽ യഥാർത്ഥ സൂര്യനെ കാഴ്ചയിൽ നിന്ന് തടസ്സപ്പെടുത്തുന്നു, ഉദാ: മേഘങ്ങൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ). അപ്പർ & ലോവർ ടാൻജെന്റ് ആർക്ക്, അപ്പർ & ലോവർ ലൈറ്റ് പില്ലർ, സബ്‍സൺ എന്നിവ ഈ പ്രതിഭാസം ഉണ്ടാക്കാനുള്ള ഏറ്റവും സാധ്യതയുള്ള കാരണങ്ങളാണ്.

ഫാൾസ് സൺറൈസിന് സമാനമായി, മേഘങ്ങളുടെ അടിയിൽ തട്ടിയുള്ള സൂര്യപ്രകാശത്തിന്റെ ലളിതമായ പ്രതിഫലനം അല്ലെങ്കിൽ നോവയ സെംല്യ ഇഫക്റ്റ് (ഒരു തരം മരീചിക) പോലുള്ള മറ്റ് അന്തരീക്ഷ സാഹചര്യങ്ങളും ഫാൾസ് സൺസെറ്റിന് കാരണമായേക്കാം.

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാൾസ്_സൺസെറ്റ്&oldid=3453499" എന്ന താളിൽനിന്ന് ശേഖരിച്ചത്