ഫോക്ക്‌ലാൻഡ്സ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Falklands War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അർജന്റീനയുo ബ്രിട്ടനുo തമ്മിൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക് ലാൻഡ്സ് ദ്വീപിന്റെ അധികാര അവകാശത്തെച്ചൊല്ലി 1982 ൽ ഏർപ്പെട്ട യുദ്ധമാണ് ഫോക്ക്‌ലാൻഡ്സ് യുദ്ധം. മാൽവിനാ യുദ്ധമെന്നും ഇത് അറിയപ്പെടുന്നുണ്ട്. അർജന്റീനയ്ക്കു തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന സൗത്ത് ജോർജ്ജിയ, സാൻഡ് വിച്ച് ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം ഇതിനു മുൻപു തന്നെ ഈ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്തിരുന്നു. 1982 ഏപ്രിൽ 2 നു അർജന്റീനിയൻ സൈന്യം ഫോക്ക്‌ലാൻഡ്സ് ദ്വീപുകളിലേയ്ക്ക് സൈനിക സന്നാഹം നടത്തുകയും അവിടെ താവളമുറപ്പിയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം നാവിക, വ്യോമ സൈനിക നീക്കങ്ങൾ ഇതിനെതിരെ ശക്തമാക്കുകയും രക്തരൂക്ഷിത പോരാട്ടത്തിനൊടുവിൽ ദ്വീപുകൾ തിരിച്ചു പിടിയ്ക്കുകയും ചെയ്തു.

യുദ്ധത്തിന്റെ ബാക്കിപത്രം[തിരുത്തുക]

ഈ ഹ്രസ്വയുദ്ധം ഇരു സൈനിക വ്യൂഹങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചു. ആൾനാശം ഇരു രാജ്യങ്ങൾക്കും ഉണ്ടായി. ആകെ 907 ഭടന്മാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അർജന്റീനയ്ക്കു തന്നെ 649 ഉം ബ്രിട്ടനു 255 സൈനികരെയും നഷ്ടമായി. ഏതാനും സിവിലിയന്മാരും കൊല്ലപ്പെടുകയുണ്ടായി. 74 ദിവസത്തെ ഈ യുദ്ധം ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതിനു കാരണമായി തീർന്നു. ബ്രിട്ടനിൽ താച്ചറിന്റെ ജനപ്രീതി ഉയർന്നു. അർജന്റീനയിൽ സൈനിക ഭരണകൂടം ഇതേ തുടർന്നു നിലംപൊത്തുകയും രാജ്യം പൊതുതിരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയും ചെയ്തു.

പ്രസിദ്ധ അർജന്റീനിയൻ എഴുത്തുകാരനായ ഹോർഹെ ലൂയി ബോർഹെ|ബോർഹെ ഈ യുദ്ധത്തെ വിശേഷിപ്പിച്ചത് രണ്ടു കഷണ്ടിക്കാർ ഒരു ചീപ്പിനു വേണ്ടി നടത്തിയ പോര് എന്നായിരുന്നു

പുറംകണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ :en:Falklands War എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോക്ക്‌ലാൻഡ്സ്_യുദ്ധം&oldid=3661535" എന്ന താളിൽനിന്ന് ശേഖരിച്ചത്