ഫോക്ക്‌ലാൻഡ്സ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാക്ക്‌ലാൻഡ്സ് യുദ്ധം
ഫാക്ക്‌ലാൻഡ്സ് യുദ്ധം സമയരേഖാഭൂപടം
ബ്രിട്ടൺ ദ്വീപുകൾ തിരിച്ചുപിടിക്കുന്നത് വിശദീകരിക്കുന്ന ഭൂപടം
തിയതി 2 ഏപ്രിൽ  – 14 ജൂൺ 1982[1][2]
(2 months, 1 week and 5 days)
സ്ഥലം ഫാക്ക്‌ലാൻഡ് ദ്വീപുകളും, സൗത്ത് ജോർജ്ജിയയും, സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളും ചുറ്റുമുള്ള നാവിക വ്യോമ പ്രദേശങ്ങളും
ഫലം ബ്രിട്ടീഷ് വിജയം
 • ദക്ഷിണ ജോർജ്ജിയയിലും ഫാക്ക്‌ലാൻഡ് ദ്വീപുകളിലും യുദ്ധത്തിനു മുമ്പുള്ള കൈവശ സ്ഥിതിയിലേയ്ക്ക് മടങ്ങി.
 • ദക്ഷിണ തൂളിൽ അർജന്റൈൻ അധിനിവേശം അവസാനിച്ചു.
Belligerents
 യുണൈറ്റഡ് കിങ്ഡം  അർജന്റീന
പടനായകരും മറ്റു നേതാക്കളും
നാശനഷ്ടങ്ങൾ
 • 258 മരണം[nb 1]
 • 775 മുറിവേറ്റവർ
 • 115 യുദ്ധത്തടവുകാർ[nb 2]

3 സിവിലിയന്മാർ ബ്രിട്ടീഷ് ഷെല്ലിംഗ് മൂലം മരിച്ചു

അർജന്റീനയും ബ്രിട്ടനും തമ്മിൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക് ലാൻഡ്സ് ദ്വീപിന്റെ അധികാര അവകാശത്തെച്ചൊല്ലി 1982 ൽ ഏർപ്പെട്ട യുദ്ധമാണിത്. മാൽവിനാ യുദ്ധമെന്നും ഇത് അറിയപ്പെടുന്നുണ്ട്. അർജന്റീനയ്ക്കു തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന സൗത്ത് ജോർജ്ജിയ, സാൻഡ് വിച്ച് ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം ഇതിനു മുൻപു തന്നെ ഈ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്തിരുന്നു. 1982 ഏപ്രിൽ 2 നു അർജന്റീനിയൻ സൈന്യം ഫോക്ക്‌ലാൻഡ്സ് ദ്വീപുകളിലേയ്ക്ക് സൈനിക സന്നാഹം നടത്തുകയും അവിടെ താവളമുറപ്പിയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം നാവിക, വ്യോമ സൈനിക നീക്കങ്ങൾ ഇതിനെതിരെ ശക്തമാക്കുകയും രക്തരൂക്ഷിത പോരാട്ടത്തിനൊടുവിൽ ദ്വീപുകൾ തിരിച്ചു പിടിയ്ക്കുകയും ചെയ്തു.

യുദ്ധത്തിന്റെ ബാക്കിപത്രം[തിരുത്തുക]

ഈ ഹ്രസ്വയുദ്ധം ഇരു സൈനിക വ്യൂഹങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചു. ആൾനാശം ഇരു രാജ്യങ്ങൾക്കും ഉണ്ടായി. ആകെ 907 ഭടന്മാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അർജന്റീനയ്ക്കു തന്നെ 649 ഉം,[7]ബ്രിട്ടനു 255 സൈനികരെയും നഷ്ടമായി.[8] ഏതാനും സിവിലിയന്മാരും കൊല്ലപ്പെടുകയുണ്ടായി. 74 ദിവസത്തെ ഈ യുദ്ധം ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതിനു കാരണമായി തീർന്നു. ബ്രിട്ടനിൽ താച്ചറിന്റെ ജനപ്രീതി ഉയർന്നു. അർജന്റീനയിൽ സൈനിക ഭരണകൂടം ഇതേ തുടർന്നു നിലംപൊത്തുകയും രാജ്യം പൊതുതിരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയും ചെയ്തു.

പ്രസിദ്ധ അർജന്റീനിയൻ എഴുത്തുകാരനായ ബോർഹെ ഈ യുദ്ധത്തെ വിശേഷിപ്പിച്ചത് രണ്ടു കഷണ്ടിക്കാർ ഒരു ചീപ്പിനു വേണ്ടി നടത്തിയ പോര് എന്നായിരുന്നു.[9]

പുറംകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ :en:Falklands War എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം[തിരുത്തുക]

 1. "Falklands 25: Background Briefing". Ministry of Defence. ശേഖരിച്ചത് 1 November 2009. [പ്രവർത്തിക്കാത്ത കണ്ണി]
 2. ":: Ministerio de Defensa – República Argentina ::" (ഭാഷ: Spanish). mindef.gov.ar. ശേഖരിച്ചത് 1 November 2009. [പ്രവർത്തിക്കാത്ത കണ്ണി]
 3. Lawrence Freedman (9 August 2005). The Official History of the Falklands Campaign: War and diplomacy 2. Routledge, Taylor & Francis Group. pp. 21–22. ഐ.എസ്.ബി.എൻ. 978-0-7146-5207-8. ശേഖരിച്ചത് 8 January 2012. : "day-to-day oversight was to be provided by ... which came to be known as the War Cabinet. This became the critical instrument of crisis management".
 4. "Falkland Islands profile". http://www.bbc.co.uk/. BBC. 5 November 2013. ശേഖരിച്ചത് 19 June 2014. 
 5. Historia Marítima Argentina, Volume 10, p. 137. (Departamento de Estudios Históricos Navales, Cuántica Editora, Argentina: 1993.
 6. Historia Marítima Argentina, Volume 10, p. 137. (Departamento de Estudios Históricos Navales, Cuántica Editora, Argentina: 1993.
 7. "list". Gvgva.ar.tripod.com. ശേഖരിച്ചത് 7 February 2010. 
 8. "Databases - Falklands War 1982". Roll of Honour. ശേഖരിച്ചത് 2013-01-04. 
 9. Falkland Islands: Imperial pride

കുറിപ്പുകൾ[തിരുത്തുക]

 1. 255 military personnel and 3 Falkland Islands civilians.[4]
  • 2 April: 57 Royal Marines (RM), 11 Royal Navy (RN) and 23 Falkland Islands Defence Force (FIDF) members
  • 3 April: 22 RM
  • 21 May: 1 Royal Air Force (RAF) member
  • 10 June: 1 Special Air Services (SAS) member.
  • [അവലംബം ആവശ്യമാണ്]
 2. 633 military personnel and 16 civilian sailors.[5]
"https://ml.wikipedia.org/w/index.php?title=ഫോക്ക്‌ലാൻഡ്സ്_യുദ്ധം&oldid=2384792" എന്ന താളിൽനിന്നു ശേഖരിച്ചത്